ഒന്നും ഇവിടം കൊണ്ടും തീരുന്നില്ല; കെ ജി എഫ് ചരിത്രം തുടരും..!

Advertisement

ഇന്ന് ലോകം മുഴുവൻ റിലീസ് ചെയ്ത ബ്രഹ്മാണ്ഡ കന്നഡ ചിത്രമായ കെ ജി എഫ് 2 ഗംഭീരമായ പ്രേക്ഷക – നിരൂപക പ്രതികരണം നേടി മുന്നേറുകയാണ്. പ്രശാന്ത് നീൽ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറാനുള്ള കുതിപ്പ് തുടങ്ങി കഴിഞ്ഞു. വലിയ ഹൈപ്പ് ഇല്ലാതെ എത്തിയ ഇതിന്റെ ആദ്യ ഭാഗം ഇരുന്നൂറു കോടിക്ക് മുകളിൽ ഗ്രോസ് നേടി ഇന്ത്യൻ മുഴുവൻ ട്രെൻഡിങ് ആയി മാറിയതോടെയാണ് ഈ രണ്ടാം ഭാഗത്തിന് വമ്പൻ ഹൈപ്പ് വന്നത്. അതോടു കൂടി ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന ചിത്രമായി കെ ജി എഫ് 2 മാറി. ഇപ്പോൾ ഇതിനു ലഭിക്കുന്ന പ്രേക്ഷക പ്രതികരണം നോക്കിയാൽ ബോളിവുഡ് ചിത്രം ദങ്കൽ, രാജമൗലി ചിത്രങ്ങളുടെ ബാഹുബലി 2, ആർ ആർ ആർ എന്നിവക്ക് ശേഷം ആയിരം കോടി ഗ്രോസ് നേടുന്ന ഇന്ത്യൻ ചിത്രമായി കെ ജി എഫ് 2 മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രതീക്ഷ. എന്നാൽ കെ ജി എഫിന്റെ ചരിത്രം ഇത് കൊണ്ട് തീരുന്നില്ല എന്ന സൂചനയാണ് ഈ ചിത്രത്തിന്റെ പോസ്റ്റ് ക്രെഡിറ്റ് സീൻ തരുന്നത്.

കെ ജി എഫ് ചാപ്റ്റർ മൂന്നു ഉണ്ടാകുമെന്നുള്ള വ്യക്തമായ സൂചനയാണ് സംവിധായകൻ പ്രശാന്ത് നീൽ നൽകുന്നത്. ആ ചിത്രം സംഭവിച്ചാൽ അതിനു ലഭിക്കാൻ പോകുന്ന വരവേൽപ്പ് അവിശ്വസനീയമായിരിക്കും. ഹോംബാലെ ഫിലിമ്സിന്റെ ബാനറിൽ വിജയ് കിരാഗേന്ദുർ നിർമ്മിച്ച ഈ ചിത്രത്തിലെ നായകനായി എത്തിയത് റോക്കിങ് സ്റ്റാർ യാഷ് ആണ്. ബോളിവുഡ് താരം സഞ്ജയ് ദത്, രവീണ ടണ്ഠൻ, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ് തുടങ്ങി വലിയ താരനിര അണിനിരന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് രവി ബസ്‌റൂർ, കാമറ ചലിപ്പിച്ചത് ഭുവൻ ഗൗഡ എന്നിവരാണ്. ഉജ്ജ്വൽ കുൽക്കർണി ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close