കേരളത്തിൽ മറ്റൊരു അപൂർവ നേട്ടവുമായി കെ ജി എഫ് 2; ബോക്സ് ഓഫീസ് റിപോർട്ട് പുറത്ത്..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ബ്രഹ്മാണ്ഡ കന്നഡ ചിത്രമായ കെ ജി എഫ് 2 ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി കുതിക്കുകയാണ്, ആയിരം കോടി ആഗോള കളക്ഷൻ എന്ന മാർക്കിലേക്കു കുതിക്കുന്ന ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം മുന്നൂറു കോടിയോളം നേടിക്കഴിഞ്ഞു. തമിഴ്നാട്ടിലും റെക്കോർഡ് കളക്ഷൻ നേടുന്ന ഈ ചിത്രം ഇപ്പോൾ കേരളാ ബോക്സ് ഓഫീസിലും ഒരു അപൂർവ റെക്കോർഡ് നേടിക്കഴിഞ്ഞു. കേരളത്തിൽ നിന്ന് മാത്രം അമ്പതു കോടി കളക്ഷൻ നേടുന്ന നാലാമത്തെ മാത്രം ചിത്രമായി കെ ജി എഫ് 2 മാറിക്കഴിഞ്ഞു. പുലി മുരുകൻ, ബാഹുബലി 2, ലൂസിഫർ എന്നിവയാണ് കേരളത്തിൽ നിന്ന് മാത്രം ഇതിനു മുൻപ് അമ്പതു കോടിക്കു മുകളിൽ കളക്ഷൻ നേടിയ ചിത്രങ്ങൾ. 86 കോടി കേരളത്തിൽ നിന്നും നേടിയ മോഹൻലാൽ- വൈശാഖ് ചിത്രം പുലി മുരുകൻ ഒന്നാമത് നിൽക്കുന്ന ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനം 75 കോടി കേരളത്തിൽ നിന്ന് നേടിയ ബാഹുബലി 2 എന്ന രാജമൗലി ചിത്രത്തിന് ആണ്.

മോഹൻലാൽ- പൃഥ്വിരാജ് ചിത്രമായ ലൂസിഫർ 67 കോടി നേടിയാണ് ഈ ലിസ്റ്റിൽ മൂന്നാമത് നിൽക്കുന്നത്. ഇപ്പോൾ അന്പതു കോടി ഇവിടെ നിന്ന് പിന്നിട്ട കെ ജി എഫ് 2 അതോടൊപ്പം ഈ വർഷത്തെ കേരളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുമായി മാറി. മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം നേടിയ നാൽപതു കോടിക്കു മുകളിൽ ഉള്ള കേരളാ ഗ്രോസ് ആണ് കെ ജി എഫ് 2 മറികടന്നത്. പ്രശാന്ത് നീൽ ഒരുക്കിയ ഈ ചിത്രത്തിൽ നായകനായി എത്തിയത് റോക്കിങ് സ്റ്റാർ യാഷ് ആണ്. മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആണ് ഈ ചിത്രം കേരളത്തിൽ തന്റെ പ്രൊഡക്ഷൻ ബാനറിൽ വിതരണം ചെയ്തത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author