മലയാളത്തിന്റെ ബാഹുബലി ആയി കായംകുളം കൊച്ചുണ്ണി..!!

Advertisement

മലയാളത്തിന്റെ ബാഹുബലി ആണ് റോഷൻ ആൻഡ്രൂസ് ഒരുക്കിയ കായംകുളം കൊച്ചുണ്ണി എന്നു പറയാം നമ്മുക്കു. കാരണം ഈ ചിത്രത്തിലെ സെറ്റുകൾ നിർമ്മിക്കാൻ മാത്രം ചെലവിട്ടിരിക്കുന്ന തുക ഒരു ബിഗ് ബഡ്ജറ്റ് മലയാള ചിത്രത്തിന്റെ നിർമ്മാണ ചെലവിന് തുല്യമാണ്. ഏകദേശം 12 കോടി രൂപക്ക് മുകളിൽ ആണ് കായംകുളം കൊച്ചുണ്ണിയിലെ സെറ്റുകൾ നിർമ്മിക്കാൻ ചെലവഴിച്ചിരിക്കുന്നത്. മലയാളത്തിൽ മറ്റൊരു ചിത്രത്തിനും സെറ്റ് ഒരുക്കാൻ മാത്രമായി ഇത്രയധികം തുക ചെലവഴിച്ചു കാണില്ല. ഒരു കാലഘട്ടം മുഴുവനായി പുനഃസൃഷ്ടിക്കുകയാണ് ഈ ചിത്രത്തിൽ ചെയ്തിട്ടുള്ളത്. ചരിത്രത്തോട് നീതി പുലർത്തുന്ന രീതിയിൽ തന്നെ അത് ചെയ്യാൻ, ഒരുവിധ വിട്ടു വീഴ്ചകൾക്കും തയ്യാറാവാതെയാണ് റോഷനും ടീമും ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

ഒന്നര നൂറ്റാണ്ട് മുൻപത്തെ കളരിയും കൊട്ടാരവും ഗ്രാമവുമെല്ലാം അത്ഭുതകരമായ രീതിയിലാണ് ഈ ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ റോബിൻ ഹുഡ് എന്നറിയപ്പെടുന്ന കായംകുളം കൊച്ചുണ്ണിയുടെ ജീവിതം ഏറ്റവും സത്യസന്ധമായി അവതരിപ്പിക്കുക എന്ന വെല്ലുവിളി ഏറ്റവും മനോഹരമായി തന്നെ സംവിധായകൻ റോഷൻ ആൻഡ്രൂസ്, നിർമ്മാതാവ് ഗോകുലം ഗോപാലൻ എന്നിവർ ഏറ്റെടുത്തു. നാല്പത്തിയഞ്ചു കോടി രൂപ മുതൽ മുടക്കിയെടുത്ത ഈ ചിത്രത്തിൽ നിവിൻ പോളി ആണ് കൊച്ചുണ്ണി എന്ന ടൈറ്റിൽ കഥാപാത്രം ആയി എത്തുന്നത്. സിനിമാ പ്രേമികളെ ആവേശം കൊള്ളിക്കാൻ ഇത്തിക്കര പക്കി എന്ന കഥാപാത്രം ആയി അതിഥി വേഷത്തിൽ താര ചക്രവർത്തി മോഹൻലാലും ഈ ചിത്രത്തിന്റെ ഭാഗം ആയി എത്തുന്നുണ്ട്. ബോബി- സഞ്ജയ് ടീം രചിച്ച ഈ ചിത്രം ഓണത്തിന് തീയേറ്ററുകളിൽ എത്തും. ഇറോസ് ഇന്റർനാഷണൽ ആണ് കായംകുളം കൊച്ചുണ്ണി ഇന്ത്യ മുഴുവൻ വിതരണം ചെയ്യുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close