എഴുതി തുടങ്ങിയത് മണിയെ ഉദ്ദേശിച്ച്; മണ്ണിനെ അറിയുന്ന ഒരാളെയായിരുന്നു നായകനായി വേണ്ടത്: ‘കരിന്തണ്ടൻ’ സംവിധായിക ലീല

Advertisement

വിനായകനെ നായകനാക്കി ലീല സന്തോഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കരിന്തണ്ടൻ’. മലയാള സിനിമയിലെ ആദ്യ ട്രൈബൽ സംവിധായിക കൂടിയാണ് ലീല. ‘ഗൂഡ’ എന്ന മലയാള ചിത്രത്തിൽ അസ്സോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചതിന് ശേഷം ‘ചീരു’ എന്ന ഡോകുമെന്ററി സംവിധാനം ചെയ്താണ് ലീല പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ആദിവാസി സമൂഹത്തിൽ നിന്ന് വരുന്ന വ്യക്തി എന്ന നിലക്ക് താമരശ്ശേരി ചുരത്തിന്റെ പിതാവായ ആദിവാസി മൂപ്പന്റെ കഥ ദൃശ്യാവിഷ്കരിക്കാൻ മറ്റാരേക്കാളും നന്നായി ലീലയ്ക്ക് സാധിക്കും എന്ന വിശ്വാത്തിലാണ് സിനിമ പ്രേമികൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇന്നലെ ചർച്ച വിഷയമായിരുന്നു. കളക്റ്റീവ് ഫേസ് വണിന്റെ ബാനറിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

മൂന്ന് വർഷം മുന്പാണ് ലീല ‘കരിന്തണ്ടൻ’ എന്ന സിനിമയുടെ തിരക്കഥ എഴുതി തുടങ്ങിയത്. ആദിവാസി സമൂഹത്തെ കേന്ദ്രികരിച്ചുകൊണ്ട് ചരിത്രപരമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം മനസ്സിൽ വെച്ചാണ് ‘കരിന്തണ്ടൻ’ സിനിമയെ സമീപിച്ചതെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ലീല പറയുകയുണ്ടായി. കലാഭവൻ മണിയെ മനസ്സിൽ കണ്ടാണ് താൻ ഈ കഥ എഴുതി തുടങ്ങിയതെന്നും കരിന്തണ്ടൻ എന്ന ചരിത്ര പുരുഷന്റെ മുഖമായി ഏറെ സാമ്യം തോന്നുന്ന മുഖമാണ് മണി ചേട്ടന്റെയെന്നും ലീല കൂട്ടിച്ചേർത്തു. മണ്ണിനെ ഏറെ സ്നേഹിക്കുന്ന വ്യക്തി എന്ന നിലക്ക് സ്വാഭാവികമായ അഭിനയം മണി ചേട്ടനിൽ നിന്ന് ലഭിക്കും എന്ന വിശ്വാസത്തോടെ തിരക്കഥ ആരംഭിച്ച ലീലക്ക് മാണിയുടെ വിടവാങ്ങൽ മാനസികമായി തളർത്തിയെന്നും സൂചിപ്പിക്കുകയുണ്ടായി.

Advertisement

കമ്മട്ടിപാടം എന്ന സിനിമയിൽ ഗംഗ എന്ന കഥാപാത്രത്തിന്റെ അഭിനയം കണ്ടാണ് വിനായകനെ ഏറെ ഇഷ്ടപ്പെതെന്നും, കേന്ദ്ര കഥാപാത്രമായി കരിന്തണ്ടനിൽ എടുക്കാൻ തീരുമാണിച്ചെതെന്നും ലീല അഭിപ്രായപ്പെട്ടു. കമ്മട്ടിപാടം സിനിമയിലെ പ്രകടനത്തിന് കേരള സർക്കാരിന്റെ മികച്ച നടനുള്ള സംസ്ഥാന അവാർഡും വിനായകനെ തേടിയെത്തിയിരുന്നു. ‘കരിന്തണ്ടൻ’ എന്ന സിനിമ വിനായകൻ എന്ന നടന്റെ അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവായിരിക്കും എന്ന കാര്യത്തിൽ തീർച്ച.

Advertisement

Copyright © 2017 onlookersmedia.

Press ESC to close