കെജിഎഫും ബാഹുബലിയും മലയാളത്തിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കാളിയൻ എന്ന് അണിയറപ്രവർത്തകർ

Advertisement

മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഏതാനും വർഷങ്ങൾക്കു മുൻപ് പ്രഖ്യാപിച്ച ഒരു ബ്രഹ്മാണ്ഡ മലയാള ചിത്രമാണ് കാളിയൻ. ഇപ്പോൾ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ കാസ്റ്റിംഗ് കാൾ കഴിഞ്ഞ ദിവസം പൃഥ്വിരാജ് സുകുമാരൻ പുറത്തു വിട്ടിരുന്നു. പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് കാളിയൻ ഒരുക്കാൻ പോകുന്നത്. ഇതിന്റെ തിരക്കഥ പൂർത്തിയായി ഇരിക്കുകയാണെന്നും ശ്രീലങ്ക, കർണാടകം എന്നിവിടങ്ങളിലെ ലൊക്കേഷനുകളും കണ്ടു കഴിഞ്ഞെന്നും പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം, വേണാട് ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായ ഇരവിക്കുട്ടിപ്പിള്ളയുടെയും, ആത്മ മിത്രം കുഞ്ചിറക്കോട്ട് കാളിയുടെയും കഥയാണ് പറയുക. പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ബി ടി അനില്‍ കുമാര്‍ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ് നിർമ്മിക്കാൻ പോകുന്നത്.

ഇപ്പോഴിതാ, കെജിഎഫും ബാഹുബലിയും മലയാളത്തിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കാളിയൻ എന്ന് പറയുകയാണ് ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഒരു പക്കാ മെഗാ മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ ആയാവും ഈ ചിത്രമൊരുക്കുക എന്നും, 1600 കളിൽ ജീവിച്ച ഒരു യോദ്ധാവിന്റെ കഥയാണ് ഈ ചിത്രം പറയുകയെന്നും അവർ പറഞ്ഞു. മാത്രമല്ല, പൃഥ്വിരാജ് കഥാപാത്രം കൂടാതെ ഒട്ടേറെ പ്രധാന പ്രധാന കഥാപാത്രങ്ങൾ ഈ ചിത്രത്തിലുണ്ടാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ആടുജീവിതം കഴിഞ്ഞ് അടുത്ത മാസം തിരിച്ചെത്തുന്ന പൃഥ്വിരാജ്, വേണു ഒരുക്കുന്ന കാപ്പ, ജയൻ നമ്പ്യാർ ഒരുക്കാൻ പോകുന്ന വിലായത് ബുദ്ധ എന്നിവ തീർത്തതിന് ശേഷം ഒക്ടോബർ മാസത്തിൽ കാളിയനിൽ ജോയിൻ ചെയ്യാനാണ് പ്ലാൻ ചെയ്യുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close