160 കോടിയുടെ ബ്രഹ്മാണ്ഡ ചിത്രവുമായി ഐവി ശശി. ആരാകും നായകൻ..?

Advertisement

ബാഹുബലിക്കും മഹാഭാരത്തിനും ശേഷം ഇന്ത്യൻ സിനിമ കാണാനൊരുങ്ങുന്ന ചലച്ചിത്ര വിസ്മയത്തിന്റെ പണിപ്പുരയിൽ ആണ് ഐ വി ശശി-സോഹൻറോയ്‌ കൂട്ടുകെട്ട്. മഹാഭാരതം, ബാഹുബലി എന്നീ ചിത്രങ്ങൾക്ക് ശേഷം ഇന്ത്യൻ സിനിമ കാണാനിരിക്കുന്ന ദൃശ്യവിസ്മയമായിരിക്കും ചിത്രം എന്നാണ് നിർമ്മാതാവ് സോഹൻ റോയ് അഭിപ്രായപ്പെടുന്നത്. ലാഭം നേടുക എന്നതിലുപരി ഇന്ത്യൻ സിനിമയുടെ മുഖച്ഛായ മാറ്റുക എന്ന ലക്ഷ്യത്തിൽ ഒരുങ്ങുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

മലയാളികൾ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ ആരാകും നായകൻ എന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

Advertisement

ഓസ്കാർ പട്ടികയിൽ ഇടം നേടിയ സിനിമകളിൽ ഒന്നായ ഡാം 999 എന്ന സിനിമയുടെ സംവിധായകൻ കൂടിയായ സോഹൻ റോയും കൂടെ ചേർന്നാണ് ഐവി ശശിയ്ക്ക് ഒപ്പം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഡാം 999 ലൂടെ മുല്ലപ്പെരിയാർ പ്രശ്നം ലോകത്തിന് മുന്നിൽ കാണിച്ചു കൊടുത്ത സോജൻ റോയ് തന്നെയാണ് ആണ് ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത്.

‘ബേണിങ് വെൽസ് ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ഇറാഖിന്റെ കുവൈത്ത് അധിനിവേശം പശ്ചാത്തലമാക്കി നടക്കുന്ന യഥാർത്ഥ കഥ പുനരവധരിപ്പിക്കുകയാണ് സോഹൻ റോയിയും ഐ വി ശശിയും.

കുവൈത്ത് യുദ്ധത്തെ കുറിച്ച് ഒരു സിനിമ ചെയ്യണം എന്ന ഐ വി ശശിയുടെ ആഗ്രഹമാണ് ഇങ്ങനൊരു ചിത്രത്തിന്റെ അടിത്തറ എന്നാണ് സോഹൻ റോയ് പറഞ്ഞത്. 25 മില്യൻ ഡോളർ ബഡ്ജറ്റിൽ ചെയ്യാനുദ്ദേശിക്കുന്ന ബേണിങ് വെൽസ് ചന്ദ്രയാൻ പോലെ ഇന്ത്യയുടെ മുഖച്ഛായ മാറ്റുന്ന ഒന്നാകും എന്നും സോഹൻ റോയ് കൂട്ടിച്ചേർത്തു.

2019 ഓടെ 33 ഭാഷകളിൽ റിലീസ് ചെയ്യാനുദ്ദേശിക്കുന്ന ബേണിങ് വെൽസ് സമയം കിട്ടിയാൽ 100 ഓളം ഭാഷകളിൽ ഒരുക്കുമെന്നാണ് പദ്ധതി. ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക വിദ്യാ പരീക്ഷണങ്ങൾ ആണ് ചിത്രത്തിൽ ഉപയോഗിക്കുന്നത് എന്നും മികച്ച രീതിയിലുള്ള ഒരു ഹിസ്റ്ററി റീക്രീയേഷൻ ആയിരിക്കും ബേണിങ് വെൽസ് എന്നുമാണ് സോഹൻ റോയ് ചിത്രത്തെ കുറിച്ച് അവകാശപ്പെടുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close