ഷൂട്ടിങ് മുടങ്ങുമെന്ന് ആയപ്പോള്‍ മോഹന്‍ലാലിന്റെ പേര് പറഞ്ഞ് മറ്റു നടന്മാരെ വിരട്ടി; ട്വന്റി ട്വന്റി അനുഭവം വെളിപ്പെടുത്തി ഇന്നസെന്റ്..!

Advertisement

മലയാളത്തിലെ താര സംഘടനയായ “‘അമ്മ” ക്കു വേണ്ടി നടൻ ദിലീപ് നിർമ്മിച്ച ചിത്രമാണ് ട്വന്റി ട്വന്റി. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാണ് ഒരു ഇന്ഡസ്ട്രിയിലെ സൂപ്പർ താരങ്ങൾ എല്ലാം ഒന്നിച്ചു അഭിനയിച്ച, ഇന്ഡസ്ട്രിയിലെ ഒട്ടു മിക്ക അഭിനേതാക്കളും പ്രത്യക്ഷപ്പെട്ട ഒരു ചിത്രം ഉണ്ടാകുന്നതു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരെല്ലാം കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം ഇൻഡസ്ട്രി ഹിറ്റായി മാറിയിരുന്നു. എന്നാൽ ഉദയകൃഷ്ണ- സിബി കെ തോമസ് ടീം രചിച്ചു, ജോഷി സംവിധാനം ചെയ്ത ആ ചിത്രം ഷൂട്ട് ചെയ്തു തീർത്തത് ഏറെ കഷ്ടപ്പെട്ടാണ് എന്നാണ് അന്നത്തെ അമ്മയുടെ പ്രസിഡന്റ് ആയിരുന്ന ഇന്നസെന്റ് പറയുന്നത്. അമ്മയിലെ മുതിര്‍ന്ന അംഗങ്ങളെ സഹായിക്കുന്നതിന് പെന്‍ഷന്‍, ഇന്‍ഷൂറന്‍സ് എന്നിവ ഏർപ്പെടുത്താനുള്ള പണം കണ്ടെത്താനാണ് ആ ചിത്രം നിർമ്മിച്ചത് എന്നും, എന്നാല്‍ താരങ്ങള്‍ തമ്മിൽ ഉള്ള ഈഗോ കാരണം അത് പൂർത്തിയാക്കാൻ പാട് പെട്ടു എന്നുമാണ് ഇന്നസെന്റ് വെളിപ്പെടുത്തുന്നത്.

Advertisement

ഒരാള്‍ വരുമ്പോള്‍ മറ്റെയാള്‍ ഒഴിവ് പറഞ്ഞ് പിന്മാറുന്ന സ്ഥിതിയുണ്ടായി എന്നും, അങ്ങനെ ഷൂട്ടിങ് മുടങ്ങുമെന്ന സ്ഥിതിയായപ്പോൾ ദിലീപിനെ സഹായിക്കാൻ മുന്നോട്ടു വന്നത് ആന്റണി പെരുമ്പാവൂർ ആണെന്നും ഇന്നസെന്റ് പറയുന്നു. ദിലീപിന് ബുദ്ധിമുട്ടാണെങ്കില്‍ താന്‍ നിര്‍മിക്കാമെന്ന് വരെ ആന്റണി പറഞ്ഞെന്നും, പക്ഷെ ദിലീപ് രണ്ടും കൽപ്പിച്ചു മുന്നോട്ടു പോവുകയായിരുന്നു എന്നും ഇന്നസെന്റ് സൂചിപ്പിക്കുന്നു. ഒടുവിൽ ഷൂട്ടിംഗ് മുടങ്ങുമെന്ന സ്ഥിതി ആയപ്പോൾ, താൻ മോഹൻലാലിന്റെ പേര് പറഞ്ഞു മറ്റു പല നടന്മാരേയും പേടിപ്പിച്ചാണ് ഷൂട്ടിങ്ങിനു എത്തിച്ചത് എന്നും ഇന്നസെന്റ് പറയുന്നു. കൗമുദി മൂവീസിന്റെ യൂട്യൂബ് ചാനലിൽ ആണ് ഈ വെളിപ്പെടുത്തൽ ഇന്നസെന്റ് നടത്തിയത്‌.

Advertisement

Copyright © 2017 onlookersmedia.

Press ESC to close