ചിരിപ്പിച്ച് രസിപ്പിക്കാൻ ആന അലറലോടലറലിൽ ഹരീഷ് കണാരനും

Advertisement

വ്യത്യസ്തമായ സംസാരശൈലി കൊണ്ട് ആരാധകരെ കൈയ്യിലെടുത്ത താരമാണ് ഹരീഷ് കണാരൻ. ഇപ്പോൾ ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ആന അലറലോടലറല്‍ എന്ന ചിത്രത്തിലും പ്രേക്ഷകരെ ചിരിപ്പിച്ച് രസിപ്പിക്കാൻ തയ്യാറെടുക്കുകയാണ് അദ്ദേഹം. സ്റ്റേജ് ഷോകളിലൂടെയാണ് ഹരീഷ് ആദ്യം ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഉത്സാഹകമ്മറ്റി എന്ന ചിത്രത്തിൽ നുണയൻ കണാരനെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമാലോകത്തിലേക്ക് ചുവടുവെച്ചത്. സപ്തമശ്രീ തസ്കര, സെക്കന്റ്‌ ക്ലാസ് യാത്ര, അച്ചാദിൻ, കുഞ്ഞിരാമായണം, നീന, രാജമ്മ അറ്റ്‌ യാഹു, ടു കണ്ട്രീസ്, ഹലോ നമസ്തേ , മുത്തുഗൗ, ഡാർവിന്റെ പരിണാമം,സാൾട്ട് മംഗോ ട്രീ, ഒപ്പം, പുത്തൻ പണം എന്നിങ്ങനെ കുറെ ചിത്രങ്ങളുടെ ഭാഗമാകാൻ ഹരീഷിന് കഴിഞ്ഞിട്ടുണ്ട്. ഇതിൽ മിക്ക ചിത്രങ്ങളിലെ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

വീണ്ടും ആന അലറലോടലറലിലെ ‘ദശരഥൻ’ എന്ന കഥാപാത്രത്തിലൂടെ ആളുകളെ ചിരിപ്പിക്കാനൊരുങ്ങുകയാണ് ഹരീഷ്.ഇതുവരെ ചെയ്‌തതിൽ നിന്ന് വ്യത്യസ്‌തമായി രണ്ട് കാലഘട്ടങ്ങളാണ് ഹരീഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചെറുപ്പക്കാരനായും പ്രായമുള്ള ആളായും ഹരീഷ് ഇതിൽ പ്രത്യക്ഷപ്പെടുന്നു. മറ്റ് കഥാപാത്രങ്ങൾ പോലെ തന്നെ ദശരഥനും ആളുകളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രമാണെന്നാണ് സൂചന.

Advertisement

വിനീത് ശ്രീനിവാസന്‍, അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് ‘ആന അലറലോടലറല്‍’. ശേഖരന്‍കുട്ടി എന്ന് വിളിക്കുന്ന ഒരു ആനയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആക്ഷേപ ഹാസ്യമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിശാഖ്, ഇന്നസെന്റ്, ഇന്ദ്രന്‍സ്,വിജയരാഘവൻ, മാമുക്കോയ, വിനോദ് കെടാമംഗലം, അപ്പുണ്ണി ശശി, തെസ്നിഖാന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പോയട്രി ഫിലിംഹൗസിന്‍റെ ബാനറില്‍ സിബി തോട്ടുപുറം, നേവിസ് സേവ്യര്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്

Advertisement

Copyright © 2017 onlookersmedia.

Press ESC to close