ഫഹദ് ഫാസിൽ- വേണു ചിത്രം കാർബൺ നൽകുന്ന കൗതുകങ്ങൾ ..

Advertisement

ഫഹദ് ഫാസിലിനെ നായകനാക്കി ഒരു ചിത്രവുമായി വരികയാണ് പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ വേണു. സിബി തോട്ടുപുറം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മമത മോഹൻദാസ് ആണ് നായികയായി എത്തുന്നത്. കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ സിബി എന്ന് പേരുള്ള ഒരു യുവാവിന്റെ കഥാപാത്രത്തെ ആണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം വേണുവിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ്.

Advertisement

ദയ, മുന്നറിയിപ്പ് എന്നീ ചിത്രങ്ങളാണ് വേണു ഇതിനു മുൻപേ സംവിധാനം ചെയ്തത്. ദയയിൽ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ മുന്നറിയിപ്പിൽ മമ്മൂട്ടി ആയിരുന്നു നായകൻ. ഇപ്പോൾ ഫഹദിനെ നായകനാക്കി ഒരുക്കുന്ന കാർബൺ എന്ന ഈ ചിത്രം നമ്മുക്ക് ചില കൗതുകങ്ങളും നൽകുന്നുണ്ട്. അതേതൊക്കെ എന്ന് നോക്കാം.

വേണു ഇതിനു മുൻപേ സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും കലാമൂല്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ഓഫ്‌ബീറ്റ്‌ ചിത്രങ്ങൾ ആയിരുന്നു എന്ന് പറയാം. ദയ ആയാലും മുന്നറിയിപ്പ് ആയാലും വിനോദം എന്നതിലുപരി വ്യത്യസ്തമായ രീതിയിൽ കഥ പറയാൻ ശ്രമിച്ച ചിത്രങ്ങൾ ആയിരുന്നു.

പക്ഷെ കാർബൺ എന്ന ഈ ചിത്രം ഒരു പക്കാ എന്റെർറ്റൈനെർ ആയാണ് ഒരുക്കുന്നത്. അങ്ങനെ നോക്കിയാൽ വേണു ഒരുക്കുന്ന ആദ്യ കൊമേർഷ്യൽ ചിത്രം ആണ് കാർബൺ എന്ന് പറയാം.

വേറെ ഒരു കൗതുകം എന്തെന്ന് വെച്ചാൽ, ഈ ചിത്രത്തിന്റെ നിർമ്മാതാവ് സിബി തോട്ടുപുറം ഇതിനു മുൻപേ നിർമ്മിച്ചതെല്ലാം യുവ സംവിധായകർ ഒരുക്കിയ ഹണി ബീ, കിളി പോയി തുടങ്ങിയ പോലത്തെ ന്യൂ ജെനെറേഷൻ തട്ടു പൊളിപ്പൻ ചിത്രങ്ങളായിരുന്നു എങ്കിൽ , അദ്ദേഹം ആദ്യമായാണ് വേണുവിനെ പോലെ സീനിയർ ആയ ഒരു സംവിധായകനൊപ്പം ജോലി ചെയ്യാൻ പോകുന്നത്.

കാർബണിന്റെ മറ്റൊരു പ്രത്യേകത എന്തെന്ന് വെച്ചാൽ ഇതിലെ ബോളിവുഡ് സാന്നിധ്യമാണ്. ഡോൺ, തലാഷ് , റായിസ് തുടങ്ങിയ വമ്പൻ ബോളിവുഡ് ചിത്രങ്ങൾക്ക് ദൃശ്യങ്ങളൊരുക്കിയ കെ യു മോഹനനാണ് ഈ ഫഹദ് ഫാസിൽ- വേണു ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത് .

അതുപോലെ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നതും ബോളിവുഡിൽ നിന്നുള്ള സംവിധായകനാണ്. ഓംകാര, കമീനെ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലെ ഗാനങ്ങൾ ഒരുക്കിയ പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ വിശാൽ ഭരദ്വാജ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.

മുകളിൽ പറഞ്ഞ എല്ലാവരും ഒരു പക്കാ എന്റെർറ്റൈനെർ ചിത്രത്തിനായി ഒരുമിക്കുമ്പോൾ നമ്മുക്ക് ഒരു ദൃശ്യ വിസ്മയം തന്നെ പ്രതീക്ഷിക്കാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close