Tuesday, May 30

സീനിയര്‍ കടന്നു പോകുന്നതിനു മുമ്പ് വേഗത കൂട്ടണ്ടേ; മമ്മൂട്ടിയെക്കുറിച്ച് ദുൽഖർ പറയുന്നു..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകനും മലയാളത്തിലെ യുവ താരങ്ങളിൽ ഒരാളുമായ ദുൽഖർ സൽമാൻ ഇപ്പോൾ പാൻ ഇന്ത്യ തലത്തിൽ ശ്രദ്ധ നേടുന്ന ഒരു താരമാണ്. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ചിത്രങ്ങളിലെല്ലാം ദുൽഖർ തന്റെ സാനിധ്യം ഉറപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ കരിയറിൽ ആദ്യമായി ബോക്സ് ഓഫീസിൽ തന്റെ അച്ഛനൊപ്പം ഒരു മത്സരത്തിന് ഇറങ്ങാൻ പോവുകയാണ് ദുൽഖർ. അടുത്ത മാസം മൂന്നിന് രണ്ടു പേരുടെയും ചിത്രങ്ങൾ റിലീസ് ചെയ്യാൻ പോവുകയാണ്. അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവ്വം എന്ന മലയാള ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്നത് എങ്കിൽ, ബ്രിന്ദ മാസ്റ്റർ ഒരുക്കിയ ഹേ സിനാമിക എന്ന തമിഴ് ചിത്രമാണ് ദുൽകർ നായകനായി എത്തുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് അടുത്തിടെ ദുൽഖർ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. ഏജ് ഇൻ റിവേഴ്സ് ഗിയർ എന്ന് മമ്മൂട്ടിയെക്കുറിച്ച് സാധാരണയായി കേൾക്കുന്ന ഒരു വിശേഷണത്തെ കുറിച്ചാണ് ദുൽഖറിനോടും ചോദ്യം വന്നത്. സിനിമാ നിരൂപകൻ രാജിവ് മസന്ദ് ആണ് ദുൽഖർ പങ്കുവെച്ച ചിത്രത്തിനു താഴെ കമന്റുമായി എത്തിയത്.

ഹേയ് സിനാമിക എന്ന സിനിമയില്‍ നിന്നുള്ള തന്റെ ചിത്രങ്ങൾ ദുൽഖർ പങ്കു വെച്ചപ്പോൾ, അതിനു താഴെയാണ് രാജീവ് മസന്തിന്റെ കമന്റു വന്നത്. ദുൽഖറിന്റെ പ്രായം റിവേഴ്സ് ഗിയറിലാണോ ഓടുന്നത് എന്നായിരുന്നു രാജീവ് മസന്ദിന്റെ ചോദ്യം. സീനിയര്‍ എന്നെക്കടന്നു പോകുന്നതിനു മുമ്പ് അല്‍പ്പം വേഗത കൂട്ടണ്ടേ എന്നായിരുന്നു ആ ചോദ്യത്തിനുള്ള ദുൽ‌ഖറിന്റെ മറുപടി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ഹേയ് സിനാമിക റിലീസ് ചെയ്യാൻ പോകുന്നത്. കാജൽ അഗർവാൾ, അദിതി റാവു എന്നിവർ നായികാ വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഹിറ്റാണ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author