അടുത്തിനിയെന്ത് സംഭവിക്കുമെന്ന് ഓരോ നിമിഷവും ആകാംഷയോടെ ചോദിപ്പിച്ച ചിത്രം; 21 ഗ്രാംസ് കണ്ട ആവേശം പങ്കുവെച്ച് സംവിധായകൻ ലാൽ ജോസും..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഹൈപ്പ് ഒട്ടുമില്ലാതെ ഈ കഴിഞ്ഞ മാർച്ച് 18ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് 21 ഗ്രാംസ്. ഇപ്പോഴിതാ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ മികച്ച അഭിപ്രായം നേടി 25 ആം ദിവസത്തിലേയ്ക്ക്‌ വിജയകരമായി കടന്നിരിക്കുകയാണ് ഈ ത്രില്ലർ ചിത്രം. മലയാള സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് പോലും ഇത്രയും പ്രശംസ കിട്ടിയ ഒരു ചിത്രം ഈ അടുത്തിടെ വന്നിട്ടില്ല. പ്രശസ്ത സംവിധായകരായ ജിത്തു ജോസഫ്, മിഥുൻ മാനുവൽ തോമസ്, വിനയൻ, സജി സുരേന്ദ്രൻ, രഞ്ജിത് ശങ്കർ, ഷാജി കൈലാസ് തുടങ്ങിയവരൊക്കെ ഈ ചിത്രത്തെക്കുറിച്ച് ഗംഭീര അഭിപ്രായങ്ങൾ പങ്കു വെച്ച് മുന്നോട്ടു വന്നിരുന്നു. പ്രശസ്ത നിർമ്മാതാവായ സ്വർഗ്ഗചിത്ര അപ്പച്ചനും ഈ ചിത്രത്തിന് പ്രശംസകളുമായി എത്തി. ഇപ്പോഴിത് ആ ലിസ്റ്റിൽ എത്തിയിരിക്കുന്നത് മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ആയ ലാൽ ജോസ് ആണ്.

21 ഗ്രാംസ് കണ്ടതിന് ശേഷം ലാൽ ജോസ് തന്റെ ഫേസ്ബുക് പേജിൽ എഴുതിയ കുറിപ്പ്; “21 ഗ്രാംസ് കണ്ടു. നല്ല തീയേറ്റർ എക്സിപീരിയൻസ്. അടുത്തിനിയെന്ത് സംഭവിക്കും എന്ന ചോദ്യം ഓരോ നിമിഷവും പ്രേക്ഷകനിൽ ജനിപ്പിക്കുന്ന ചിത്രം. വമ്പൻ പടങ്ങൾക്കിടയിലും തീയറ്റർ നിറക്കാൻ ഈ സിനിമക്ക് സാധിക്കുന്നുവെന്നത് വലിയ കാര്യം. നവാഗത സംവിധായകൻ ബിബിൻ കൃഷ്ണ കൈയ്യൊതുക്കത്തോടെ കഥ പറഞ്ഞിരിക്കുന്നു. അനൂപ് മേനോനും ഒപ്പം അഭിനയിച്ചവരും നന്നായി. Congratulations team 21 Grams”, എന്നാണ്. ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനിഷ് നിർമിച്ച ഈ ചിത്രത്തിൽ അനൂപ് മേനോൻ, അനു മോഹൻ, ലിയോണ ലിഷോയ്, ചന്തുനാഥ്, ലെന, രഞ്ജിത്, രഞ്ജി പണിക്കർ, മറീന മൈക്കൾ, നന്ദു, പ്രശാന്ത് അലക്‌സാണ്ടർ തുടങ്ങിയ ഒരു വല്യ താരനിര അണിനിരന്നിട്ടുണ്ട്. ദീപക് ദേവ് സംഗീതവും ജിത്തു ദാമോദർ ഛായാഗ്രഹണവും അപ്പു എൻ ഭട്ടതിരി ചിത്രസംയോജനവും നിർവഹിച്ച ഈ ചിത്രം ആദ്യാവസാനം ആവേശം പകരുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author