റിലീസിനു ശേഷം ഞാൻ ആ ചിത്രം ഇന്നു വരെ പൂർണമായി കണ്ടിട്ടില്ല; സ്ഫടികം വീണ്ടുമെത്തുന്നതിന്റെ കാരണം വെളിപ്പെടുത്തി ഭദ്രൻ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസിക് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ ഒന്നാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ സ്ഫടികം. ഇന്നും വമ്പൻ ജനപ്രീതിയുള്ള ഈ മാസ്സ് ചിത്രം ഒരുക്കിയത് സംവിധായകൻ ഭദ്രൻ ആണ്. 1995 റിലീസ് ആയ സ്ഫടികം ആ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ആയി മാറിയ ചിത്രമാണ്. മോഹൻലാലിനൊപ്പം തിലകൻ, ഉർവശി, കെ പി എ സി ലളിത, നെടുമുടി വേണു, രാജൻ പി ദേവ്, ഭീമൻ രഘു, അശോകൻ, എൻ ഫ് വർഗീസ്, സ്ഫടികം ജോർജ്, ഇന്ദ്രൻസ്, ശങ്കരാടി, ശ്രീരാമൻ, ചിപ്പി, കരമന ജനാർദ്ദനൻ നായർ, രൂപേഷ് പീതാംബരൻ, സിൽക്ക് സ്മിത, ചാലി പാലാ തുടങ്ങി ഒട്ടേറെ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. ഇപ്പോഴിതാ ഈ ചിത്രം വമ്പൻ സാങ്കേതിക മികവോടെ റീറിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ഭദ്രൻ. എന്നാൽ ഇത് റീ റിലീസ് ചെയ്യാതെ ഇതിനെയും വെല്ലുന്ന ഒരു ചിത്രം എടുത്തു കൂടെ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് ഇപ്പോൾ അദ്ദേഹം.

അദ്ദേഹം ഫേസ്ബുക്ക് പേജിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “സ്‌ഫടികം റിലീസ് ചെയ്തിട്ട് 27 വർഷം പൂർത്തിയായ അന്ന് ഞാൻ ഒരു പോസ്റ്റ്‌ ഇടുകയുണ്ടായി. ആ ചലച്ചിത്രത്തെ വാനോളം സ്നേഹിക്കുന്ന ലക്ഷകണക്കിന് ആരാധകർ, മനുഷ്യരുടെ പിറന്നാൾ ഘോഷിക്കും പോലെ ഈ ചിത്രത്തിന്റെ പിറവിയും കൊണ്ടാടുന്നു. അനേകരുടെ ഫേസ്ബുക്ക്‌ പോസ്റ്റുകൾ ഞാൻ കാണുകയുണ്ടായി. അതിൽ ഒരു വിരുതന്റെ പോസ്റ്റ്‌ വളരെ രസാവഹമായി തോന്നി. “പശു ചത്തിട്ടും മോരിന്റെ പുളിപ്പ് തീരുന്നില്ലല്ലേ, ഈ സിനിമ അല്ലാതെ ഇതിനെ വെല്ലുന്ന മറ്റൊരു സിനിമ സൃഷ്ടിച്ചൂടേ? ” . ആ സഹോദരന്റെ അഭിപ്രായം വളരെ സത്യസന്ധമാണ്. അത് ഞാൻ അറിയാതെ ആണ് എന്ന് അയാൾ കണക്കുകൂട്ടിയെങ്കിൽ തെറ്റി.

സ്‌ഫടികം സിനിമയെ കുറിച്ച് വാചാലം ആകാൻ ഞാൻ ഒരിക്കലും മെനകെട്ടിട്ടില്ല എന്നത് സത്യമായിയിരിക്കേ, റിലീസിനു ശേഷം ഞാൻ ആ ചിത്രം ഇന്നു വരെ പൂർണമായി കണ്ടിട്ടില്ല എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?. അത് കാണാൻ ആഗ്രഹിക്കാത്തതിന്റെ കാരണം, ഒരു പിഴവുകളും ഇല്ല എന്ന് ആരാധകർ മുക്തകണ്ഠം വിലയിരുത്തുമ്പോഴും ഞാൻ അന്ന് കാണാതെ പോയ പിഴവുകൾ ഇപ്പോഴും അവശേഷിക്കുന്നു എന്ന സത്യം ആരാധകർ മനസിലാക്കുക. ഈ സിനിമ ഒരിക്കൽക്കൂടി റീലോഡ് ചെയുന്നതിന്റെ ഉദ്ദേശ്യം തന്നെ ബിഗ് സ്‌ക്രീനിൽ കാണാത്ത പതിനായിരകണക്കിന് ആൾക്കാരുടെ കത്തുകളും റിക്വസ്റ്റുകളും കണ്ടും കേട്ടും ഉണ്ടായ പ്രചോദനം ആണെന്ന് കൂട്ടിക്കോളൂ. അതിനെ ഇപ്പോഴത്തെ പുതിയ സാങ്കേതിക മികവോടെ കൊണ്ടുവരുക എന്നത് Its not a Joke! One has to spend lot of money and effort. ഇനി വരും തലമുറയ്ക്കുകൂടി വേണ്ടിയുള്ള ഒരു കരുതിവെക്കൽ കൂടി ആണ് ഈ ഉദ്യമം. “എന്റെ ഉപ്പൂപ്പാടെ കാലത്തെ ചക്കരമാവിൻ ചുവട് ഇളക്കി ആട്ടുങ്കാട്ടം കോരി വയറുനിറയെ ഇപ്പോഴും കൊടുക്കുന്നത് വരും തലമുറക്ക് അതിന്റെ ഫലങ്ങൾ കണികാണാൻ കൂടിയാണ്…. “

Did you find apk for android? You can find new Free Android Games and apps.
Share.

About Author