ഇത്തവണയും ദിലീപിന് ജാമ്യമില്ല

Advertisement

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം വീണ്ടും തള്ളി കോടതി. ജയിലിൽ രണ്ടു മാസം പൂർത്തിയാക്കിയ സാഹചര്യത്തിൽ ഇനിയെങ്കിലും പുറത്തുവിടണം എന്നതായിരുന്നു ദിലീപിന്റെ ജാമ്യ ഹർജിയിൽ പ്രധാനമായും ഉണ്ടായിരുന്ന കാര്യം.

നടിയെ ഉപദ്രവിക്കാനല്ല, ദൃശ്യങ്ങളെടുക്കാൻ മാത്രമാണു ദിലീപ് ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസ് കേസെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ശനിയാഴ്ച ദിലീപിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ളയാണു വാദം പൂർത്തിയാക്കിയത്. നാലാം തവണയാണ് ജാമ്യാപേക്ഷയുമായി ദിലീപ് കോടതിയിലെത്തിയത്.

Advertisement

അറസ്റ്റിലായി റിമാൻ‌ഡിൽ‌ പോയതിനു പിന്നാലെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലായിരുന്നു ദിലീപ് ആദ്യം ജാമ്യത്തിനു ശ്രമിച്ചത്. അതു തള്ളിയതോടെ രണ്ടു പ്രാവശ്യം ഹൈക്കോടതിയിലെത്തി. ഡൽഹിയിൽ നടന്ന നിർഭയ കൂട്ട ബലാത്സംഗ കേസ് ഉൾപ്പെടെ ചൂണ്ടിക്കാട്ടി കടുത്ത പരാമർശങ്ങളോടെ ഹൈക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതോടെയാണു ദിലീപ് വീണ്ടും അങ്കമാലി കോടതിയിലെത്തിയത്.

അടച്ചിട്ട കോടതി മുറിയിൽ രഹസ്യ വാദമാണ് ജാമ്യാപേക്ഷയിൻ മേൽ നടന്നത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസുരേശനാണ് ഹാജരായത്. അറുപത് ദിവസം റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന നടന്റെ വാദങ്ങളെ പ്രോസിക്യൂഷൻ ശക്തമായാണു പ്രതിരോധിച്ചത്.

കേസ് ഡയറിയടക്കം ചില രേഖകളും കോടതിയിൽ ഹാജരാക്കി. ഇരു ഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്.ജൂലൈ 10 നാണ് നടിയെ ആക്രമിച്ച ഗൂഡാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപ് ആലുവ സബ്ജയിലിൽ അറസ്റ്റിലായത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close