അബ്രഹാമിന്റെ സന്തതികൾ വമ്പൻ വിജയം നേടി മുന്നേറുന്നു; വിജയാഘോഷം നടത്തി അണിയറ പ്രവർത്തകർ..

Advertisement

ഗ്രേറ്റ് ഫാദറിന് ശേഷി വൻ ഹൈപ്പോടെ കൂടി കേരളക്കരയിൽ പ്രദർശനത്തിനെത്തിയ മമ്മൂട്ടി ചിത്രമായിരുന്നു ‘അബ്രഹാമിന്റെ സന്തതികൾ’. നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ജോബി ജോർജാണ്. 10 വർഷം മമ്മൂട്ടി ഡേറ്റ് നൽകിയ സംവിധായകനാണ് ഷാജി പടൂർ എന്നാൽ വർഷങ്ങളോളം നല്ലൊരു തിരക്കഥക്ക് വേണ്ടി അദ്ദേഹം കാത്തിരിക്കുകയുണ്ടായി അവസാനം വിജയം കണ്ടെത്തി. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അഡേനി തന്നെയാണ് ചിത്രത്തിന്റെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നത്. ഗ്രേറ്റ് ഫാദറിന് ശേഷം മറ്റൊരു സ്റ്റൈലിഷ് കഥാപാത്രത്തെയും കഥാന്തരീക്ഷവും അദ്ദേഹത്തിന് അബ്രഹാമിന്റെ സന്തതികളിൽ സൃഷ്ട്ടിക്കാൻ സാധിച്ചു. പോസ്റ്ററുകളും ടീസറും ട്രെയ്‌ലറും എല്ലാം ഒന്നിന് ഒന്ന് മികച്ചതായിരുന്നു. ഈദ് റീലീസിന് പ്രദർശനത്തിനെത്തിയ ചിത്രം ഹൈപ്പിനോട് നൂറ് ശതമാനം നീതി പുലർത്തുന്ന സിനിമ അനുഭവമാണ് പ്രേക്ഷർക്ക് സമ്മാനിച്ചത്.

Advertisement

കേരളത്തിലെ എല്ലാ തീയറ്ററുകളിലും മമ്മൂട്ടി ചിത്രം നിറഞ്ഞ സദസ്സിലാണ് പ്രദർശനം തുടരുന്നത്. പല തീയറ്ററുകളിലും രാത്രി എക്സ്ട്രാ ഷോകളും കളിക്കുന്നുണ്ട്. 136 തീയറ്ററുകളിലാണ് ആദ്യ ദിനം ചിത്രം പ്രദർശനത്തിനെത്തിയത് എന്നാൽ രണ്ടാം ദിവസം തന്നെ സ്ക്രീൻ വർദ്ധനവും ഉണ്ടായിരുന്നു. ആദ്യ ദിന കളക്ഷൻ പുറത്തു വന്നപ്പോൾ ഈ വർഷം പുറത്തിറങ്ങിയ മലയാള സിനിമകളിൽ ആദ്യദിന കളക്ഷനിൽ മമ്മൂട്ടി ചിത്രം റെക്കോര്ഡ് സ്വന്തമാക്കുകയും ചെയ്തു. ‘അബ്രഹാമിന്റെ സന്തതികൾ’ സിനിമയുടെ വിജയാഘോഷം എറണാകുളം പനമ്പിള്ളി നഗറിലെ അവന്യു സെന്ററിൽ വെച്ച് നടത്തുകയുണ്ടായി. മമ്മൂട്ടിയായിരുന്നു പരിപാടിയിൽ പ്രധാന ആഘർഷണം അദ്ദേഹം ചിത്രത്തിൽ അഭിനയിച്ചവർക്കും ടെക്‌നിഷൻമാർക്കും കേക്ക് മുറിച്ചു നൽകുകയുണ്ടായി. ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത സിദ്ദിഖ്, സുരേഷ് കൃഷ്ണ, അൻസൻ പോൾ, കനിഹ, ഷാജി പടൂർ, ഹനീഫ് അഡേനി എന്നിവർ വിജയഘോഷത്തിൽ പങ്കെടുത്തിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close