സിനിമകൾ പ്രേക്ഷകന് വിമർശിക്കാൻ കൂടിയുളളതാണ്; മനസ്സ് തുറന്നു ആഷിഖ് അബു..!

Advertisement

പ്രശസ്ത മലയാള സംവിധായകൻ ആഷിഖ് അബു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് നാരദൻ. ടോവിനോ തോമസ് നായകനായ ഈ ചിത്രം മാർച്ച് മൂന്നിന് ആണ് റിലീസ് ചെയ്യുന്നത്. ഉണ്ണി ആർ രചിച്ചു ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് അന്ന ബെൻ ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപെട്ടു, അടുത്തിടെ മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയത്തെ കുറിച്ച് പ്രതികരിക്കുകയാണ് ആഷിഖ് അബു. സിനിമ വിമര്ശിക്കപ്പെടണോ, ആരാണ് വിമര്ശിക്കേണ്ടത് തുടങ്ങിയ വിഷയങ്ങളിൽ ആണ് അദ്ദേഹം തന്റെ നിലപട് വ്യക്തമാക്കുന്നത്. സിനിമ വിമര്ശിക്കപ്പെടേണ്ടത് തന്നെയാണ് എന്നും കലയെ വിമര്ശിക്കാതെ അതിനെ നവീകരിക്കാൻ സാധിക്കില്ല എന്നത് ചരിത്രം തന്നെ നമ്മുക്ക് കാണിച്ചു തരുന്നുണ്ട് എന്നും ആഷിഖ് അബു പറയുന്നു. പണം കൊടുത്തു സിനിമ കാണുന്നവർക്കു അതിനെ വിമർശിക്കാൻ കഴിയുക എന്നത് ജനാധിപത്യ സംസ്കാരമാണ് എന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ സാങ്കേതിക വശങ്ങൾ പഠിക്കാൻ ഇപ്പോൾ ഫിലിം സ്‌കൂളിൽ പോലും പോകേണ്ട കാര്യം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്നാൽ, സാങ്കേതിക വശത്തെ കുറിച്ച് വിമർശിക്കുന്ന ഒരു പ്രേക്ഷകന് അതിനെക്കുറിച്ചു എത്രത്തോളം പരിജ്ഞാനം ഉണ്ടെന്നത് നമ്മുക്ക് അറിയാത്തിടത്തോളം അയാൾ പറയുന്നത് ശരിയോ തെറ്റോ എന്നത് നിർവചിക്കാൻ സാധിക്കില്ല എന്നും ആഷിഖ് അബു കൂട്ടിച്ചേർത്തു. സാങ്കേതിക വശത്തെ കുറിച്ച് ഒന്നും അറിയാത്തവർ പോലും സിനിമയുടെ സാങ്കേതികതയെ വരെ കീറി മുറിച്ചു വിമർശിക്കുന്നത് സിനിമയെ ദോഷകരമായി ബാധിക്കുന്ന പ്രവണതെ ഉണ്ടെന്ന് അടുത്തിടെ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേര് ഈ വിഷയത്തിൽ പ്രതികരിക്കുന്നതും നമ്മൾ കണ്ടു. ആ സാഹചര്യത്തിൽ കൂടിയാണ് ആഷിഖ് അബുവിന്റെ വ്യക്തിപരമായ ഈ അഭിപ്രായം വന്നിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close