കൊച്ചി മെട്രോയുടെ തൂണുകളിൽ തിളങ്ങി ചെമ്പരത്തി

Advertisement

കൊച്ചി മെട്രോയുടെ തൂണുകളിലും തരംഗമായി ‘ ചെമ്പരത്തിപ്പൂ’. സിനിമയുടെ പ്രചാരണത്തിനായി ഇതാദ്യമായാണ് മെട്രോ തൂണുകൾ ഉപയോഗിക്കുന്നത്. ഡ്രീംസ്ക്രീന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നവാഗതനായ അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അസ്‌കർ അലിയാണ് നായകൻ.

യുവ സൂപ്പർ താരങ്ങളുടെ ചിത്രത്തിന് ലഭിക്കുന്നത് പോലത്തെ വമ്പൻ പിന്തുണയാണ് അസ്‌കർ അലിയുടെ ചെമ്പരത്തിപ്പൂവിനും ലഭിച്ചിരിക്കുന്നത്. കേരളത്തിൽ മാത്രം 120 കേന്ദ്രങ്ങളിലാണ് ചെമ്പരത്തിപ്പൂ റിലീസാകുന്നത്. മോഹൻലാലിന്റെ ഉടമസ്ഥതയിലുളള മാക്സ്‌ലാബ് എന്റര്‍ടെയ്ൻമെന്റാണ് ചിത്രം വിതരണം ചെയ്യുന്നത്.

Advertisement

അലമാര ഫെയിം അഥിതി രവിയും നവാഗതയായ പാര്‍വതി അരുണും നായികമാരായി എത്തുന്ന ചിത്രം പ്രണയത്തിനും സംഗീതത്തിനും പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.

മൂന്ന് കാലഘട്ടങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു സിനിമ സംവിധാനം ചെയ്യാനാഗ്രഹിക്കുന്ന വിനോദ് എന്ന കലാകാരന്റെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതും തുടർന്ന് ഇവർ തമ്മിലുള്ള പ്രണയവും പ്ലസ് ടു സമയത്തെ പ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അജു വര്‍ഗീസ് ,ധർമജൻ, വിശാഖ് നായർ, സുധീർ കരമന, സുനിൽ സുഗദ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ജിനില്‍ ജോസ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ എഴുതുന്ന ഗാനങ്ങള്‍ക്ക് എആര്‍ രാകേഷും റിത്വിക്കുമാണ് സംഗീതം നല്‍കിയിരിക്കുന്നത് സന്തോഷ്‌ അണിമയാണ് ചെമ്പരത്തിപ്പൂവിന്റെ ഛായാഗ്രഹകന്‍ . ഭുവനേന്ദ്രന്‍ ,സഖറിയ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം നാളെ തിയറ്ററുകളിലെത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close