“ഡെറിക്കിന്റെ മേല് മണ്ണുപറ്റുന്ന ആ ദിവസത്തിനുള്ള കലണ്ടര്‍ പ്രിന്‍റ് ചെയ്തിട്ടില്ലാ”: അബ്രഹാമിന്റെ സന്തതികളെ പ്രശംസിച്ചു ക്യാപ്റ്റൻ സംവിധായകൻ പ്രജേഷ് സെൻ…

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഈദ് റീലീസിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രം ഹനീഫ് അഡേനിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗ്രേറ്റ് ഫാദർ സംവിധായകന്റെ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്താൻ സഹായിച്ചത്. 22 വർഷങ്ങളോളം രഞ്ജി പണിക്കർ, രഞ്ജിത്, ഷാജി കൈലാസ് എന്നിവരുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്നു ഷാജി പടൂർ. മമ്മൂട്ടി പത്ത് വർഷം മുമ്പ് അദ്ദേഹത്തിന് ഡേറ്റ് നൽകിയതായിരുന്നു എന്നാൽ മികച്ച ഒരു തിരക്കഥക്ക് വേണ്ടി വർഷങ്ങളോളം അദ്ദേഹം കാത്തിരുന്നു. ഈദ് റീലീസിന് പ്രദർശനത്തിനെത്തിയ മമ്മൂട്ടി ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു, ഡെറിക് അബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി നിറഞ്ഞാടി. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

കേരളത്തിലെ റീലീസ് കേന്ദ്രങ്ങളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുന്ന ചിത്രത്തിന് എങ്ങും മികച്ച പ്രതികരണമാണ്. അടുത്തിടെ പല സിനിമ താരങ്ങളും ചിത്രം കാണുകയും അഭിനന്ദനങ്ങൾ അറിയിക്കുകയുണ്ടായി. അനു സിതാര, മുരളി ഗോപി എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിൽ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായവും പങ്കുവെച്ചിരുന്നു. ജയസൂര്യ ചിത്രം ക്യാപ്റ്റൻ സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ മമ്മൂട്ടി ചിത്രത്തെ കുറിച്ചു തന്റെ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. ആദ്യമേ തന്നെ ഹനീഫ് അഡേനിയുടെ തിരക്കഥ യെയാണ് സംവിധായകൻ അഭിനന്ദിച്ചത്. ഡെറിക് അബ്രഹാമായി മമ്മൂട്ടി വിസ്മയിപ്പിച്ചു എന്നും രണ്ടാം പകുതി പ്രേക്ഷകരെ ആവേശ ഭരിതരാക്കും എന്നും കൂട്ടിച്ചേർത്തു. വിദേശ സിനിമയുടെ നിലവാരത്തിലുള്ള ക്യാമറയാണ് ആൽബി ഒരുക്കിയതെന്നും സൂചിപ്പിക്കുകയുണ്ടായി. സുഹൃത്തുക്കളായ ഗോപി സുന്ദർ, സന്തോഷ് രാമൻ, മഹേഷ് നാരായൺ, ജോബി ജോർജ് എന്നിയവരെ അഭിനന്ദിക്കാൻ പ്രജേഷ് സെൻ മറന്നില്ല.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close