യുവ താരം ടോവിനോ തോമസിനെ നായകനാക്കി പ്രശസ്ത നടനും സംവിധായകനുമായ മധുപാൽ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. ഇതിലെ അജയൻ എന്ന കേന്ദ്ര കഥാപാത്രമായി ടോവിനോ തോമസും ഹന്ന എന്ന ജൂനിയർ അഡ്വക്കേറ്റ് ആയി നിമിഷാ സജയനും മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ കോടതി രംഗങ്ങൾ ആണ് ഇതിന്റെ ഹൈലൈറ്റ് എന്ന് പറയാം. സീനിയർ അഡ്വക്കേറ്റ് ആയി നെടുമുടി വേണുവും ജഡ്ജ് ആയി ജി സുരേഷ് കുമാറും ആണ് അഭിനയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇതിൽ വക്കീൽ ആയി അഭിനയിച്ച നിമിഷ ഈ ചിത്രം കണ്ടത് ഒരു കൂട്ടം റിയൽ ലൈഫ് അഡ്വകേറ്റ്സിന്റെ ഒപ്പം ആണ്.
While a bunch of real life advocates watched the movie with the cast and crew..! Happy that everyone liked the movie. ?#OruKuprasidhaPayyan in theaters near you. Book your tickets now – https://goo.gl/KnqRiY
Posted by Tovino Thomas on Sunday, November 11, 2018
ചിത്രം കണ്ട അവർ എല്ലാവരും പറയുന്നത് പ്രേക്ഷകർ ഏവരും ഈ ചിത്രം കണ്ടിരിക്കണം എന്നും അതുപോലെ തന്നെ ജൂനിയർ അഡ്വക്കേറ്റ്സ് ഈ ചിത്രം തീർച്ചയായും കാണണം എന്നുമാണ്. അത്ര മികച്ച രീതിയിൽ നിമിഷ ഈ കഥാപാത്രത്തിന് ജീവൻ നൽകിയിട്ടുണ്ട് എന്നാണ് അവർ പറയുന്നത്. കോടതി രംഗങ്ങൾ എല്ലാം തന്നെ തങ്ങളുടെ ജീവിതവുമായി വളരെയധികം ബന്ധപെട്ടു കിടക്കുന്നു എന്നും അവർ പറഞ്ഞു. ടോവിനോ തോമസ് ആണ് തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ അവരുടെ അഭിപ്രായങ്ങൾ അടങ്ങിയ വീഡിയോ ഷെയർ ചെയ്തത്. ജീവൻ ജോബ് ജേക്കബ് തിരക്കഥ രചിച്ച ഈ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് വി സിനിമാസ് ആണ്. ശരണ്യ പൊൻവണ്ണൻ, അലെൻസിയർ,, സുജിത് ശങ്കർ, , സുധീർ കരമന, ബാലു വർഗീസ് , സിദ്ദിഖ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.