മെഗാസ്റ്റാർ മമ്മൂട്ടിയുമായുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു ആന്ധ്രാ മന്ത്രി..

Advertisement

മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അന്യ ഭാഷ ചിത്രങ്ങളിൽ ഒന്നാണ് ‘യാത്ര’. 26 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി കേന്ദ്ര കഥാപത്രമായിയെത്തുന്ന തെലുഗ് ചിത്രം കൂടിയാണ് ‘യാത്ര’. മഹി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഞ്ജലിയാണ് മമ്മൂട്ടിയുടെ നായികയായി വേഷമിടുന്നത്. വൈ എസ് രാജശേഖർ റെഡിയുടെ ജീവിത കഥയെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. വൈ. എസ് ആറിന്റെ 1475 കിലോമീറ്റർ പദയാത്രയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ആന്ധ്രയിൽ ചിത്രീകരണത്തിന് വന്ന മെഗാസ്റ്റാറിന് വൻ സ്വീകരണമായിരുന്നു തെലുഗ് ജനത ഒരുക്കിയിരുന്നത്. ‘യാത്ര’ യുടെ അവസാനഘെട്ട ചിത്രീകരണം ഹൈദരാബാദിൽ നടന്നു കൊണ്ടിരിക്കുകയാണ്.

Advertisement

ആന്ധ്രയിലെ ഐ. ടി മന്ത്രി കെ. ടി രാമ രാവോയെ അടുത്തിടെ മമ്മൂട്ടി സന്ദർശിച്ചിരുന്നു. കൈരളി പീപ്പിൾ ഇന്നോടെക്‌ അവാർഡ് ചടങ്ങിൽ മുഖ്യ അതിഥിയായിട്ട് ക്ഷണിക്കാനാണ് മെഗാസ്റ്റാർ ആന്ദ്രയിലെ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ സന്ദർശനം നടത്തിയത്. ജൂലൈ 25ന് ഹൈദരാബാദിലെ രവീന്ദ്ര ഭാരതിയിൽ വെച്ചാണ് പരിപാടി സങ്കടിപ്പിച്ചിരിക്കുന്നത്. തെലുഗാനയിലെ മലയാളി അസോസിയേഷനും തെലുഗാന ഗവണ്മെന്റും ചേർന്ന് നടത്തുന്ന ഈ വർഷത്തെ ഏറ്റവും വലിയ അവാർഡ് നിശ തന്നെയാണ് ഒരുങ്ങുന്നത്. മുൻ മന്ത്രി വൈ. എസ് .ആറായി അഭിനയിക്കുന്ന മമ്മൂട്ടിയെ നേരിട്ട് കാണണമെന്ന ആഗ്രഹവും കെ. ടി. രാമ രാവോ പ്രകടിപ്പിച്ചിരുന്നു. മമ്മൂട്ടിയുമായി പങ്കിട്ട നല്ല നിമിഷങ്ങൾ ആന്ധ്ര ഐ. ടി മന്ത്രി തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെക്കുകയുണ്ടായി.

തെലുഗ് ജനതക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു വൈ. എസ് രാജശേഖർ റെഡ്‌ഡി. ഈ വർഷം തെലുഗിലെ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന തെലുഗ് ചിത്രമാണ് ‘യാത്ര’. നയൻതാരയാണ് മമ്മൂട്ടിയുടെ നായികയായി പ്രത്യക്ഷപ്പെടുന്നതെന്നും റിപ്പോർട്ടുകളുണ്ട്. മമ്മൂട്ടിയുടെ അച്ഛനായി ജഗപതി ബാബുവും പ്രത്യക്ഷപ്പെടുന്നുണ്ട് എന്നും സൂചനയുണ്ട്. സത്യൻ സൂര്യനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ ശ്രീകാർ പ്രസാദാണ് കൈകാര്യം ചെയ്യുന്നത്. 70എം.എം പിക്‌സ്‌ചേർസിന്റെ ബാനറിൽ വിജയ് ചില്ലയും ശാഷി ദേവിറെഡ്‌ഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്ത വർഷം പൊങ്കലിൽ ചിത്രം പ്രദർശനത്തിനെത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close