Tuesday, June 6

പ്രേക്ഷക മനസ്സ് കീഴടക്കാൻ വീണ്ടും ഐശ്വര്യലക്ഷ്മി; ഇത്തവണ ആസിഫിനൊപ്പം..

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാള സിനിമയിലെ യുവനടന്മാരിൽ ഏറെ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി. അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ബി. ടെക്ക്’. സിനിമ പ്രേമികൾ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടുകെട്ടാണ് ആസിഫ് അലി- ജിസ് ജോയ് എന്നിവരുടേത്, ബൈസിക്കൾ തീഫ്‌സ്, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലി- ജിസ് ജോയ് വീണ്ടും ഒന്നിക്കുകയാണ്. ‘വിജയ് സൂപ്പറും പൗർണമിയും’ എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എറണാകുളം 3 ഡോട്‌സ് സ്റ്റുഡിയോയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് ആസിഫ് അലിയുടെ നായികയായിയെത്തുന്നത്. മമ്ത മോഹൻദാസിനെ ആയിരുന്നു ആദ്യം നായികയായി പരിഗണിച്ചിരുന്നത് എന്നാൽ അവസാന നിമിഷനായിരുന്നു നറുക്ക് ഐശ്വര്യക്ക് വീണത്.

ഫീൽ ഗുഡ് സിനിമകൾ മലയാളികൾക്ക് സമ്മാനിക്കാൻ ഏറെ കഴിവുള്ള സംവിധായകൻ കൂടിയാണ് ജിസ് ജോയ് ‘വിജയ് സൂപ്പറും പൗർണമിയും’ എന്ന ചിത്രം ഒരു റൊമാന്റിക് എന്റർട്ടയിനർ ആയിരിക്കും. ചിത്രത്തിന്റെ പൂജയിൽ കുറെയേറെ താരങ്ങളും പങ്കെടുത്തിരുന്നു. ആസിഫ് അലി, ജിസ് ജോയ്, ഐശ്വര്യ ലക്ഷ്മി, ബാലു വർഗ്ഗീസ്, ദർശന രാജേന്ദ്രൻ, സ്റ്റെഫി സേവിയർ തുടങ്ങിയവർ പൂജയുടെ ഭാഗമായി. മികച്ച പുതുമുഖ നായികക്കുള്ള ഫിലിംഫെയർ അവാർഡ് ഈ വർഷം ഐശ്വര്യ ലക്ഷ്മി സ്വന്തമാക്കിയിരുന്നു. നിവിൻ പോളി ചിത്രം ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാർഡ് തേടിയെത്തിയത്. ഈ വർഷം പുറത്തിറങ്ങിയ ‘മായനദി’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടനായികയായി ഐശ്വര്യ മാറി. ഫഹദ് ഫാസിൽ ചിത്രം വരത്തനിൽ നായികയായിയെത്തുന്നത് ഐശ്വര്യ തന്നെയാണ്. ആസിഫ് അലിയുടെ അണിയറിൽ ഒരുങ്ങികൊണ്ട് ഇരിക്കുന്ന ചിത്രങ്ങളാണ് മന്ദാരവും, ഇബിലീസും.

Did you find apk for android? You can find new Free Android Games and apps.
Share.

About Author