![](https://i0.wp.com/onlookersmedia.com/wp-content/uploads/2017/11/actor-abhi.jpg?fit=1024%2C592&ssl=1)
Advertisement
മലയാളത്തിലെ പ്രശസ്ത നടനും മിമിക്രി കലാകാരനുമായ അബി അന്തരിച്ചു. രക്ത സംബന്ധമായ അസുഖംമൂലം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മരണം.
സിനിമയിലും മിമിക്രി രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ അബിയ്ക്ക് കഴിഞ്ഞിരുന്നു. അൻപതോളം സിനിമകളിൽ അഭിനയിച്ച അബി മിമിക്രി രംഗത്താണ് ഏറെ ശ്രദ്ധ നേടിയത്.
Advertisement
കാസറ്റുകളുടെ കാലത്ത് കലാഭവൻ അബി ഉണ്ടാക്കിയ തരംഗം മറ്റ് മിമിക്രി താരങ്ങളെയും അസൂയപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു. എന്നാൽ സിനിമ രംഗത്ത് അബിയ്ക്ക് സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞില്ല.
പറവ, കിസ്മത്ത് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ യുവതാരം ഷെയിൻ നിഗം മകനാണ്