ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ട്ടിച്ചു മുന്നേറുന്ന ‘അബ്രഹാമിന്റെ സന്തതികൾ’ ബോളിവുഡിലേക്ക്…

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അഡേനിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ചു മമ്മൂട്ടി ചിത്രം മുന്നേറുകയാണ്. മമ്മൂട്ടി ആരാധകർക്കും സിനിമ പ്രേമികൾക്കും ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ‘അബ്രഹാമിന്റെ സന്തതികൾ’ സിനിമയുടെ ബോളിവുഡ് ഡബ്ബിങ് റൈറ്റ്സ് മുംബൈയിലെ മുൻനിര കമ്പനികളിലൊന്നാണ് സ്വന്തമാക്കിയത്. ഫേസ്‍ബുക്ക് പേജിലൂടെയാണ് ഈ വിവരം പുറത്തു വിട്ടത്.

മമ്മൂട്ടി ചിത്രം വിജയകരമായി പ്രദർശനം തുടരുന്ന ഈ നിമിഷത്തിൽ തന്നെ ബോളിവുഡ് ഡബ്ബ് ചെയ്ത് ഇറക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ റീമേക്ക് അവകാശങ്ങൾ ബോളിവുഡിൽ നിന്നും കോളിവുഡിൽ നിന്നും കമ്പനികൾ മുന്നോട്ട് വന്നിട്ടുണ്ട് എന്നാണ് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, എന്നാൽ ചിത്രം വിജയകരമായി പ്രദർശനം പൂർത്തിയാക്കിയ ശേഷമായിരിക്കും റീമേക്ക് അവകാശം നൽകുക എന്നത് വ്യക്തമാക്കി. മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ‘മാസ്റ്റർപീസ്’ സിനിമയുടെ ഹിന്ദി പതിപ്പിന്റെ ട്രെയ്‌ലർ അടുത്തിടെയാണ് പുറത്തിറങ്ങിയത്. മമ്മൂട്ടി ചിത്രങ്ങൾ എല്ലാം തന്നെ ബോളിവുഡ് സിനിമ ലോകം നീരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

Advertisement

അബ്രഹാമിന്റെ സന്തതികളാണ് കേരളത്തിൽ ഈ വർഷം പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ ആദ്യ ദിന കളക്ഷനിൽ മുന്നിട്ട് നിൽക്കുന്നത്. അതിവേഗ ആയിരം ഹൗസ്ഫുൾ ഷോസ് എന്ന റെക്കോര്ഡ് അബ്രഹാം സ്വന്തമാക്കിയിരുന്നു. ആദ്യ വാരം പ്രദർശനത്തിന് ശേഷം ലേഡീസ് ഫാൻസ് ഷോ വരെ നടത്തുകയുണ്ടായി. 140 തീയറ്ററുകളിലായി ചിത്രം കേരളത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close