ഗൾഫ്‌ രാജ്യങ്ങളിൽ വമ്പൻ റീലീസുമായി അബ്രഹാമിന്റെ സന്തതികൾ ഇന്ന് പ്രദർശനത്തിനെത്തുന്നു..

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘അബ്രഹാമിന്റെ സന്തതികൾ’. ഈദിന് കേരളത്തിൽ പ്രദർശനത്തിനെത്തിയ ചിത്രം ഈ വർഷത്തെ എല്ലാ റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ്. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അഡേനിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. മമ്മൂട്ടി പത്ത് വർഷം മുമ്പ് ഡേറ്റ് നൽകിയ ഡയറക്ടറായിരുന്നു ഷാജി പടൂർ എന്നാൽ വർഷങ്ങളോളം അദ്ദേഹം കാത്തിരുന്നു ഇറക്കിയ ചിത്രം വലിയ വിജയത്തിലേക്കാണ് നീങ്ങുന്നത്.

Advertisement

കേരളത്തിൽ ഈ വർഷം പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ ഏറ്റവും അധികം ആദ്യ ദിന കളക്ഷനുള്ള ചിത്രമായി ‘അബ്രഹാമിന്റെ സന്തതികൾ’ മാറിയേക്കാണ്. നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശനം തുടർന്ന് കൊണ്ടിരിക്കുന്നത്, മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഇത് എന്ന് പ്രേക്ഷകർ ഒന്നടങ്കം അവകാശപ്പെടുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഇന്നാണ് അബ്രഹാമിന്റെ സന്തതികൾ പ്രദർശനത്തിനെത്തുക. കേരളത്തിലെ വൻ വിജയം ഗൾഫ് നാടുകളിലും ഗുണം ചെയ്യും എന്നാണ് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 71 സെന്ററുകളിലാണ് ഇന്ന് റീലീസ് ചെയ്തിരിക്കുന്നത്. വൻ വരവേൽപ്പോട് കൂടിയായിരിക്കും മമ്മൂട്ടി ചിത്രം ഗൾഫ് രാജ്യങ്ങളിൽ പ്രദർശനത്തിനെത്തുക. 2018 ജി. സി.സി റീലീസുകളിൽ ഏറ്റവും കളക്ഷൻ ലഭിക്കുന്ന മലയാള ചിത്രമായി ‘അബ്രഹാമിന്റെ സന്തതികൾ’ മുന്നിട്ട് വരും എന്നാണ് സൂചന. ഗ്രേറ്റ് ഫാദറിന് ശേഷം ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം ഗൾഫ് രാജ്യങ്ങളിൽ തരംഗം സൃഷ്ട്ടിക്കാൻ ഒരുങ്ങുന്നത്.

അൻസൻ പോൾ, കനിഹ, തരുഷി, സിദ്ദിഖ്, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗുഡ്‌വിൽ എന്റർടൈന്മെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close