സിനിമയെ താഴ്ത്തിക്കെട്ടാന്‍ എളുപ്പമാണ്, എന്നാല്‍ അതിന്റെ പുറകിലുള്ള അധ്വാനത്തെ മറക്കരുത്; ബീസ്റ്റിനെ കുറിച്ച് ആശിഷ് വിദ്യാർത്ഥി…!

Advertisement

ദളപതി വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ഈ ചിത്രം ഏപ്രിൽ പതിമൂന്നിന് ആണ് റിലീസ് ചെയ്തത്. സൺ പിക്ചേഴ്സ് നിർമ്മിച്ച ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണം ആണ് നേടാൻ സാധിച്ചത്. ഏറെ വിമർശനങ്ങളും ഈ ചിത്രം ഏറ്റു വാങ്ങി. എന്നിട്ടും വിജയ് എന്ന നടന്റെ താരമൂല്യത്തിന്റെ ബലത്തിൽ ബോക്സ് ഓഫീസിൽ ഇരുനൂറ് കോടിയോളം കളക്ഷൻ നേടാൻ ഈ ചിത്രത്തിന് സാധിച്ചു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചും വിജയ് എന്ന നടനെ കുറിച്ചും സംസാരിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് പ്രശസ്ത നടനായ ആശിഷ് വിദ്യാർത്ഥി. മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലൊക്കെ ഒരുപാട് വർഷങ്ങളായി അഭിനയിക്കുന്ന നടൻ ആണ് അദ്ദേഹം. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ്‌യെ പറ്റി അദ്ദേഹം സംസാരിച്ചത്.

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ശാന്തനായ നടനാണ് വിജയ് എന്നും വിജയ് വളരെ പ്രൊഫഷണലാണെന്നും ആശിഷ് വിദ്യാർത്ഥി പറയുന്നു. അദ്ദേഹത്തോടോപ്പം താൻ ഏകദേശം അഞ്ചോളം ചിത്രങ്ങൾ ചെയ്തിട്ടുണ്ട് എന്നും വിജയ്‌യുടെ ചിത്രം വരുമ്പോഴേ ആളുകള്‍ക്ക് ആവേശമാണ് എന്നും ആശിഷ് വിദ്യാർത്ഥി പറഞ്ഞു. നമ്മുക്ക് ഒരു ചിത്രം ഇഷ്ടപ്പെട്ടില്ല എങ്കിൽ ആ ചിത്രത്തെ താഴ്ത്തിക്കെട്ടാന്‍ എളുപ്പമാണ് എന്നും, പക്ഷെ അതിന്റെ പുറകില്‍ ധാരാളം ജോലി നടന്നിട്ടുണ്ട് എന്നും, നമ്മൾ ഒരിക്കലും അതിനെ തള്ളിക്കളയരുത് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. താൻ അടുത്തിടെ ചെന്നൈയില്‍ വന്നപ്പോള്‍ ആളുകളെല്ലാം ബീസ്റ്റ് മോഡിലായിരുന്നു എന്നും തനിക്കു ആ ചിത്രത്തിലെ പാട്ടുകൾ എല്ലാം ഇഷ്ടപ്പെട്ടു എന്നും അദ്ദേഹം പറയുന്നുണ്ട്. ജീവിതത്തില്‍ തന്നെ ഞാന്‍ കണ്ട ഏറ്റവും ശാന്തനായ വ്യക്തിയാണ് വിജയ് എന്നും അദ്ദേഹം ഉച്ചത്തിൽ സംസാരിക്കുന്നതു പോലും താൻ കണ്ടിട്ടില്ലെന്നും ആശിഷ് വിദ്യാർത്ഥി എടുത്തു പറയുന്നുണ്ട്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close