ഹിന്ദിയിലേക്ക് റീമേക്കിനൊരുങ്ങുന്ന 26 സൗത്ത് ഇന്ത്യന്‍ ചിത്രങ്ങള്‍ ഇതാ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

തെന്നിന്ത്യൻ ചിത്രങ്ങൾ വലിയ പ്രചാരവും അഭിപ്രായവും നേടാൻ തുടങ്ങിയതോടെ അവയിൽ പലതും ഇപ്പോൾ ബോളിവുഡിലേക്ക് റീമേക് ചെയ്യപ്പെടുകയാണ്. തെന്നിന്ത്യൻ ചിത്രങ്ങളുടെ നിലവാരമാണ് അതിനു കാരണം. മികച്ച കഥകളും പ്രസക്തമായ പ്രമേയങ്ങളും ചർച്ച ചെയ്യുന്ന തെന്നിന്ത്യൻ ചിത്രങ്ങൾ, ഒട്ടേറെ മികച്ച കഥാപാത്രങ്ങളെയും സൃഷ്ടിക്കുന്നുണ്ട്. വളരെ റിയലിസ്റ്റിക്കായി കഥ പറയുന്ന മനോഹരമായ ചിത്രങ്ങൾക്കൊപ്പം തന്നെ, മികച്ച ത്രില്ലറുകൾ, സോഷ്യൽ ഡ്രാമകൾ, കോമഡി, ആക്ഷൻ ചിത്രങ്ങൾ എന്നിവയും ഇവിടെ നിന്നുണ്ടാവുന്നുണ്ട്. അത്കൊണ്ട് തന്നെ ഇപ്പോൾ ബോളിവുഡിലേക്ക് റീമേക് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന, അല്ലെങ്കിൽ ചെയ്യാൻ പോകുന്നത് ഇരുപത്തിയാറോളം തെന്നിന്ത്യൻ ചിത്രങ്ങളാണ്. റീമേക്ക് ചിത്രങ്ങളുടെ എണ്ണ കൂടുതൽ കാരണം, ബോളിവുഡിനുള്ളില്‍ നിന്ന് തന്നെ ഇതിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ട്രോളുകളും ഉണ്ടാകുന്നുണ്ട് എന്നതും നമ്മുക്ക് കാണാൻ സാധിക്കും.

ഏതായാലും തമിഴ്, തെലുങ്കു, മലയാളം, കന്നഡ ഭാഷകളിൽ നിന്നൊക്കെ അവർ ചിത്രങ്ങൾ എടുക്കുകയാണ്. 13 ചിത്രങ്ങളാണ് തമിഴില്‍ നിന്ന് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്. സൂരറൈ പോട്ര്, വിക്രം വേദ, അന്ന്യന്‍, കൈദി, മാസ്റ്റര്‍, കൊമാലി, മാനഗരം, രാക്ഷസന്‍, ധ്രുവങ്ങള്‍ 16, തടം, അരുവി, കൊലമാവ് കോകില എന്നീ ചിത്രങ്ങളാണ് തമിഴില്‍ നിന്നും ഹിന്ദിയിലേക്ക് ചെല്ലുന്നതിൽ പ്രമുഖ ചിത്രങ്ങൾ. ഏഴു ചിത്രങ്ങളാണ് മലയാളത്തിൽ നിന്നും ഹിന്ദിയിലേക്ക് പോകുന്നത്. ഡ്രൈവിംഗ് ലൈസന്‍സ്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഹെലന്‍, ദൃശ്യം 2, ഫോറന്‍സിക്, അയ്യപ്പനും കോശിയും, ഹൃദയം എന്നിവയാണവ. അല വൈകുണ്ഠപുരമുലു, ഹിറ്റ് ദി ഫസ്റ്റ് കേസ്, നാന്ദി, ചത്രപതി, എഫ്2; ഫണ്‍ ആന്‍ഡ് ഫ്രസ്ട്രേഷന്‍ എന്നീ ചിത്രങ്ങൾ തെലുങ്കിൽ നിന്നും ഹിന്ദിയിലേക്കെത്തുമ്പോൾ, കന്നഡയില്‍ നിന്നും യൂടേണ്‍ എന്ന ചിത്രമാണ് ബോളിവുഡ് എടുത്തിരിക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author