50 കോടി ക്ലബിൽ ഇടം പിടിച്ചു മെഗാസ്റ്റാറിന്റെ മാസ്സ് ചിത്രം ഷൈലോക്ക്

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഈ വർഷത്തെ ആദ്യ റിലീസ് ആയിരുന്നു അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക്. ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ഈ ചിത്രം ഇപ്പോൾ 50 കോടി ക്ലബിൽ ഇടം പിടിച്ചു എന്നാണ് ഇതിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. അമ്പതു കോടി രൂപയുടെ ടോട്ടൽ ബിസിനസ്സ് നടത്തിയ ഈ ചിത്രത്തിന്റെ കേരളത്തിലെ കളക്ഷൻ ഇരുപതു കോടി രൂപയ്ക്കു മുകളിലാണ്. ഗൾഫിൽ നിന്നും 12 കോടിയോളം രൂപ നേടിയ ഷൈലോക്ക് റസ്റ്റ് ഓഫ് ഇന്ത്യ, റസ്റ്റ് ഓഫ് ദി വേൾഡ് മാർക്കറ്റിൽ നിന്ന് ഏകദേശം മൂന്നു കോടിയുടെ അടുത്ത് കരസ്ഥമാക്കിയിട്ടുണ്ട് എന്ന് ട്രേഡ് റിപ്പോർട്ടുകൾ പറയുന്നു. അങ്ങനെ 35 കോടിയോളം വേൾഡ് വൈഡ് കളക്ഷൻ ആയി നേടിയ ഈ ചിത്രം ആമസോൺ റൈറ്റ്സ്, സാറ്റലൈറ്റ് റൈറ്റ്സ് അങ്ങനെ മറ്റു അവകാശങ്ങൾ എല്ലാം ചേർത്താണ് അമ്പതു കോടി എന്ന ബിസിനസ്സിൽ എത്തിച്ചേർന്നത്. ഈ വർഷം അമ്പതു കോടി രൂപയുടെ ബിസിനസ് നടത്തുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ഷൈലോക്ക്.

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ അഞ്ചാം പാതിരയാണ് ഈ വർഷം അമ്പതു കോടി ബിസിനസ് നടത്തിയ ആദ്യ ചിത്രം. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം നേടിയ വേൾഡ് വൈഡ് കളക്ഷൻ നാൽപ്പതു കോടിക്ക് മുകളിലാണ്. നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്ന് രചിച്ച ഷൈലോക്കിൽ തമിഴ് നടൻ രാജ് കിരൺ, മീന, റാഫി, ഹരീഷ് കണാരൻ, ബൈജു സന്തോഷ്, സിദ്ദിഖ്, കലാഭവൻ ഷാജോൺ, അർജുൻ നന്ദ കുമാർ, ബിബിൻ ജോർജ്, പ്രശാന്ത് അലക്സാണ്ടർ തുടങ്ങി ഒട്ടേറെ കലാകാരന്മാർ അഭിനയിച്ചിട്ടുണ്ട്. ഗോപി സുന്ദർ സംഗീതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് റിയാസ് കെ ബാദറും ഇതിനു ദൃശ്യങ്ങളൊരുക്കിയത് റെനഡിവേയുമാണ്. ഇതിന്റെ തമിഴ് പതിപ്പായ കുബേരനും അധികം വൈകാതെ റിലീസ് ചെയ്യുമെന്നാണ് സൂചന.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close