‘സര്‍ദാര്‍’ 100 കോടി ക്ലബ്ബില്‍

Advertisement

കാർത്തിയെ നായകനാക്കി പി എസ് മിത്ര തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘സർദാർ’ 100 കോടി ക്ലബ്ബിൽ ഇടം നേടി. ‘പ്രിൻസ് പിക്‌ചേഴ്‌സ്’ന്റെ ബാനറിൽ ലക്ഷ്‍മൺ കുമാർ നിർമ്മിച്ച ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രത്തിൽ വ്യത്യസ്‍ത ​ഗെറ്റപ്പുകളിലാണ് കാർത്തി എത്തിയിരുന്നത്. ‘വിരുമൻ’, ‘പൊന്നിയിൻ സെൽവൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം തിയറ്റർ റിലീസ് ചെയ്ത കാർത്തി ചിത്രമാണ് ‘സർദാർ’. ജോർജ്ജ് സി വില്യംസ് ഛായാഗ്രഹണവും റൂബൻ ചിത്രസംയോജനലവും ജി വി പ്രകാശ്‍ കുമാർ സംഗീത സംവിധാനവും നിർവ്വഹിച്ച ചിത്രം ‘ഫോർച്യൂൺ സിനിമാസ്’ ആണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. കാർത്തിയുടെ ഇതിവരെ കണ്ട സിനിമകളിൽ നിന്നും തികച്ചും മാറ്റി നിർത്താവുന്ന ചിത്രമായിട്ടാണ് ആരാധകരോടൊപ്പം പ്രേക്ഷകരും ‘സർദാർ’നെ കണക്കാക്കുന്നത്. കാർത്തി എന്ന പേര് കേൾക്കുമ്പോൾ ഒരുപാട് ചിത്രങ്ങൾ മനസ്സിലേക്ക് വരുമെങ്കിലും അവയിൽ ഒന്നാം സ്ഥാനത്ത് നിർത്താവുന്ന ചിത്രമാണ് ‘സർദാർ’. 2019 ലെ കൈതിക്ക് ശേഷം നായകൻ എന്ന നിലയിൽ ബോക്‌സ് ഓഫീസിൽ കാർത്തിയുടെ രണ്ടാമത്തെ നൂറ് കോടി ചിത്രമാണ് സർദാർ.

ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റ് താരങ്ങൾ. ചങ്കി പാണ്ഡെയുടെ അരങ്ങേറ്റ ചിത്രം, 16 വർഷത്തിന് ശേഷം ലൈല സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രം എന്നീ സവിശേശതകൾ ചിത്രത്തിനുണ്ട്. 2022 ഒക്ടോബർ 21നാണ് ‘സർദാർ’ തിയേറ്റർ റിലീസ് ചെയ്തത്. ഹിറ്റ്ലിസ്റ്റിൽ ഇടം നേടിയ ‘സർദാറി’ ന്റെ വിജയാഘോഷ ചടങ്ങിൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും സൂചിപ്പിച്ചിരുന്നു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close