കളക്ഷൻ റിപ്പോർട്ട് പുറത്ത്; ഡ്രൈവിംഗ് ലൈസൻസ് ബ്ലോക്ക്ബസ്റ്റർ

Advertisement

യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഡ്രൈവിംഗ് ലൈസെൻസ്. ഈ കഴിഞ്ഞ ക്രിസ്മസിന് തീയേറ്ററുകളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തത് ലാൽ ജൂനിയറും രചിച്ചത് സച്ചിയും ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം ആണ് നേടിയിരിക്കുന്നത്. 2019 ഡിസംബർ റിലീസ് ആയി എത്തിയ മലയാളം ചിത്രങ്ങളിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഏക ചിത്രം കൂടിയാണ് ഡ്രൈവിംഗ് ലൈസെൻസ്. ഇപ്പോഴിതാ ട്രേഡ് അനലിസ്റ്റുകൾ പുറത്തു വിട്ട ഈ ചിത്രത്തിന്റെ ഇരുപതു ദിവസത്തെ വേൾഡ് വൈഡ് കളക്ഷൻ റിപ്പോർട്ട് ഇതാ.

കേരളത്തിൽ 19 കോടി നാൽപ്പതു ലക്ഷം രൂപ കളക്ഷൻ നേടിയ ഈ ചിത്രം റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് നേടിയെടുത്തത് എൺപത്തിയഞ്ചു ലക്ഷം രൂപയാണ്. ഓവർസീസ് മാർക്കറ്റിൽ നിന്ന് ഈ ചിത്രം നേടിയ കളക്ഷൻ 6 കോടി നാൽപ്പതു ലക്ഷം രൂപയാണ്. അങ്ങനെ ഇതിന്റെ വേൾഡ് വൈഡ് ഗ്രോസ് ഇരുപത്തിയേഴു കോടി രൂപയ്ക്കു മുകളിൽ ആണ്. മുപ്പതു കോടിക്ക് മുകളിൽ ഈ ചിത്രം കളക്ഷൻ നേടും എന്നുറപ്പായി കഴിഞ്ഞു. ഇതോടെ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കേരളാ ഗ്രോസ് കളക്ഷൻ നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയിലും ഡ്രൈവിംഗ് ലൈസെൻസ് ഇടം പിടിച്ചു കഴിഞ്ഞു. ലൂസിഫർ, മധുര രാജ, തണ്ണീർ മത്തൻ ദിനങ്ങൾ, ലവ് ആക്ഷൻ ഡ്രാമ, എന്നിവ കഴിഞ്ഞു അഞ്ചാം സ്ഥാനത്തു ആണ് ഡ്രൈവിംഗ് ലൈസെൻസ് ഇപ്പോൾ. കുമ്പളങ്ങി നൈറ്റ്സ്, ഇട്ടിമാണി മേഡ് ഇൻ ചൈന, മാമാങ്കം, ഒരു യമണ്ടൻ പ്രേമകഥ എന്നിവ ആറു മുതൽ ഒൻപതു വരെ സ്ഥാനങ്ങളിൽ ഉണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close