പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് ഒരുക്കിയ ഏറ്റവു പുതിയ ചിത്രമാണ് കാപ്പ. വരുന്ന ഡിസംബർ 22 നാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. നേരത്തെ വന്ന ഇതിന്റെ ടീസറും ഏതാനും ദിവസങ്ങൾക്ക് മുൻപ് വന്ന ട്രെയ്‌ലറും വലിയ ശ്രദ്ധയാണ് നേടിയത്. ആസിഫ് അലിയും ഒരു പ്രധാന വേഷം ചെയ്യുന്ന ഈ ആക്ഷൻ ഡ്രാമയിൽ അന്ന ബെൻ, അപർണ ബാലമുരളി എന്നിവരാണ് നായികാ വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യ ഗാനവും റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ വന്നിരിക്കുന്നത്. വിനായക് ശശികുമാർ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നത് ഡോൺ വിൻസെന്റ് ആണ്. കപിൽ കപിലനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മൂഡ് കൂടി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന തരത്തിലുള്ള ഒരു ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
സിംഹാസനം, കടുവ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാജി കൈലാസ്- പൃഥ്വിരാജ് ടീം ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. തന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തി ജി ആർ ഇന്ദുഗോപനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. കോട്ട മധു എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. ജോമോൻ ടി ജോൺ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദാണ്. പൃഥ്വിരാജ് സുകുമാരന്റെ കിടിലൻ ആക്ഷൻ സീനുകളാണ് ഇതിന്റെ ടീസർ, ട്രൈലെർ എന്നിവയുടെ ഹൈലൈറ്റ്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.