ഐഎഫ്എഫ്കെ 2022 സമാപന ദിവസമായ ഇന്ന്, ഈ വർഷത്തെ കേരളാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ അവാർഡുകളും പ്രഖ്യാപിച്ചു. മികച്ച സിനിമക്കുള്ള സുവർണ്ണ ചകോരം ലഭിച്ചത് ബൊളീവിയൻ ചിത്രമായ ഉതമക്ക് ആണ്. അലക്സാൺഡ്രോ ലോയ്‌സ ഗ്രിസി ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജനപ്രിയ ചിത്രത്തിനുള്ള രജത ചകോരം ലഭിച്ചത് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ്. അതുപോലെ മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് എന്ന ചിത്രവും പുരസ്‍കാരം നേടി. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാർഡ് ആണ് അറിയിപ്പ് നേടിയത്. മമ്മൂട്ടിയെ നായകനാക്കി എസ് ഹരീഷിന്റെ രചനയിൽ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കം പ്രീമിയർ സമയത്തു മുതൽ തന്നെ വലിയ ജനപിന്തുണയാണ് നേടിയത്. സുന്ദരം, ജെയിംസ് എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി മികച്ച പ്രകടനം കാഴ്ചവെച്ച ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ അസാധ്യ മേക്കിങ് ആണ്.
ലളിതമായ ഒരു കഥയെ വളരെ മനോഹരമായി അവതരിപ്പിച്ച അദ്ദേഹത്തിന്റെ മികവാണ് ഈ ചിത്രത്തിന്റെ ജനപ്രിയമാക്കി മാറ്റിയതെന്ന് പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ പറയുന്നു. മഹേഷ് നാരായണൻ- കുഞ്ചാക്കോ ബോബൻ ചിത്രമായ അറിയിപ്പ് വിദേശ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തതിന് ശേഷമാണു കേരളാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ എത്തിയത്. കുഞ്ചാക്കോ ബോബനൊപ്പം ദിവ്യ പ്രഭയും പ്രധാന വേഷം ചെയ്ത ഈ ചിത്രം ഇന്ന് മുതൽ നെറ്റ്ഫ്ലിക്സിലും സ്ട്രീമിംങ് ആരംഭിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ നൻ പകൽ നേരത്ത് മയക്കം തീയേറ്റർ റിലീസ് ആയാവും എത്തുക.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.