[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

തലയുടെ വിളയാട്ട്, ആയിരം ഔറ, ഓണം മൂഡ് തുടങ്ങിയ ഹിറ്റ് ഗാനങ്ങൾക്ക് ശേഷം വീണ്ടും ട്രെൻഡിങ് ഫെജോ റാപ്പ് ; ‘ബേബി കൂൾ ആയിരുന്നേ…’

കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ ആയിരുന്നേ.. ’ എന്ന വരികളിൽ തുടങ്ങുന്ന റാപ്പ് ഗാനം ആകർഷകമായ ആനിമേഷൻ രംഗങ്ങളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഫെജോ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഗാനം പാടിയിരിക്കുന്നതും ഫെജോ തന്നെയാണ്. ബീറ്റ് പ്രൊഡക്ഷൻ ജെഫിൻ ജസ്റ്റിനും, മിക്സ് & മാസ്റ്റർ അഷ്‌ബിൻ പോൾസണും നിർവഹിക്കുന്നു. സോണി മ്യൂസിക് മലയാളം എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

2009 മുതലാണ് ഫെജോയുടെ മലയാളം റാപ്പുകൾ യൂട്യൂബിൽ ജനപ്രിയമാണ്. കൂടാതെ, സോഷ്യൽ മീഡിയയിലും ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സും കാഴ്ചക്കാരും ഫെജോയ്ക്ക് ഉണ്ട്. സിനിമയിലും സജീവമായ ഫെജോ ‘മറഡോണ’ എന്ന ചിത്രത്തിനായി റാപ്പ് ചെയ്തുകൊണ്ടാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മറഡോണ’യിലെ ‘അപരദപങ്ക’ എന്ന റാപ്പ് ഗാനം സൂപ്പർ ഹിറ്റായി മാറി, ‘രണം’ എന്ന ചിത്രത്തിലും ഫെജോ തന്റെ കഴിവ് തെളിയിച്ചതോടെ മലയാള സിനിമരംഗത്ത് ഫെജോക്ക് നല്ല സ്വീകാര്യത കിട്ടി. 2025 ൽ, പൈങ്കിളി എന്ന മലയാളം ചിത്രത്തിലെ ഹാർട്ട് അറ്റാക്ക് എന്ന ഗാനത്തിലൂടെയാണ് ഫെജോ പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ചത് .

ഈ കഴിഞ്ഞ ഓണത്തിന് പുറത്തിറങ്ങിയ ‘ഉൽസവ രാവേ..’ എന്ന ആൽബവും സാഹസം സിനിമയിലെ ‘ഓണം മൂഡ്..’ വൻ തരംഗം ആയിരുന്നു. കൂടാതെ ഫെജോയുടെ ‘ആയിരം ഔറ’ എന്ന മലയാളം റാപ്പ് സോങ് ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുന്ന ഗാനമാണ്. 22 മില്യൺ വ്യൂസാണ് ഇതുവരെ യൂട്യൂബിൽ ലഭിച്ചത്. അതിനു മുൻപ് ഇറങ്ങിയ ‘കൂടെ തുള്ള്..’ എന്ന ട്രെൻഡിങ് ഗാനം 30 മില്യണ് മുകളിളാണ് യൂട്യൂബ് വ്യൂസ് നേടിയത്. റാപ്പിംഗ്, റാഫ്താർ, സുഷിൻ ശ്യാം എന്നിവരുൾപ്പെടെയുള്ള സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ച ഫെജോ 2009ലാണ് തൻ്റെ സോളോ കരിയർ ആരംഭിക്കുന്നത്. പിന്നീട് ഹിപ് ഹോപ്പ് / റാപ്പ്, എംടിവി ഹസിൽ, കോമഡി ഉത്സവം, ഫ്‌ളവേഴ്‌സ് ടോപ് സിംഗർ, സ്റ്റാർ സിംഗർ, ബ്രീസർ വിവിഡ് ഷഫിൾ, മിർച്ചി മ്യൂസിക് അവാർഡ്‌സ് 2020, മഴവിൽ മ്യൂസിക് അവാർഡുകൾ, പാരാ ഹിപ് ഹോപ്പ് ഫെസ്റ്റ് തുടങ്ങിയ മ്യൂസിക് ഷോകളിൽ നിറസാന്നിധ്യമായി.

മോഹൻലാൽ ചിത്രം ‘ആറാട്ട്’ലെ ‘തലയുടെ വിളയാട്ട്’, ടൊവിനോയുടെ ‘മറഡോണ’യിലെ ‘അപരാട പങ്ക’, പൃഥ്വിരാജിന്റെ ‘രണം’ത്തിലെ ‘ആയുധമേതുട’, ഫഹദ് ചിത്രം ‘അതിരൻ’ലെ ‘ഈ താഴ്വര’ എന്നിവയിലൂടെയാണ് ഫെജോ സ്വീകാര്യത നേടുന്നത്. ഇപ്പോൾ റിലീസായിരിക്കുന്ന ‘ബേബി കൂൾ..’ എന്ന റാപ്പ് ഗാനത്തിന് ഇല്ലുസ്‌ട്രേഷൻ ചെയ്തിരിക്കുന്നത് ശബ്നം ഫാത്തിമയാണ്. ഗാനത്തിന് ആനിമേഷൻ ചെയ്തിരിക്കുന്നത് മുഹമ്മദ്‌ ഷൈഫലുലാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.