[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഓപ്പറേഷൻ സിന്ദൂർ വിവാദം: മേജർ രവിക്ക് മറുപടിയുമായി നിർമ്മാതാവ് അനൂപ് മോഹൻ

കൊച്ചി: ഓപ്പറേഷൻ സിന്ദൂർ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ മേജർ രവിക്ക് മറുപടിയുമായി നിർമ്മാതാവ് അനൂപ് മോഹൻ. ചിത്രത്തിന്റെ ആശയം മേജർ രവി പൂർത്തിയാക്കിയ തിരക്കഥയിൽനിന്നല്ല രൂപപ്പെട്ടതെന്നും ശരത് കുമാറിന്റെ നിർദേശപ്രകാരമാണ് സിനിമാ പദ്ധതി ആരംഭിച്ചതെന്നും അനൂപ് മോഹൻ വ്യക്തമാക്കി.

വൈശാഖ് എന്ന എഴുത്തുകാരനാണ് ആദ്യം ചിത്രത്തിന്റെ തിരക്കഥ വികസിപ്പിച്ചത്. പിന്നീട് അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് അദ്ദേഹം പദ്ധതിയിൽനിന്ന് പിന്മാറിയതോടെയാണ് മേജർ വിജയ് ഭാർഗവിനെ തിരക്കഥയ്ക്കായി സമീപിച്ചതെന്നും നിർമ്മാതാവ് വെളിപ്പെടുത്തി.

മേജർ രവിയുമായി ബന്ധപ്പെട്ട സിനിമാ പദ്ധതികൾക്കായി എട്ടു കോടിയിലധികം രൂപ ചെലവാക്കിയെന്നും രണ്ടര വർഷത്തോളം സമയം നഷ്ടമായെന്നും അനൂപ് മോഹൻ ആരോപിച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

വിവാദങ്ങൾക്കിടയിലും ഓപ്പറേഷൻ സിന്ദൂർ സിനിമ ഉപേക്ഷിക്കില്ലെന്ന നിലപാടിലാണ് നിർമ്മാതാവ്. അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ പൂജയോടെ തുടക്കമിട്ട ചിത്രം പൂർത്തിയാക്കി പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓപ്പറേഷൻ സിന്ദൂർ തീർച്ചയായും വെളിച്ചം കാണുമെന്നും അനൂപ് മോഹൻ പ്രഖ്യാപിച്ചു.

അനൂപ് മോഹന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അയോധ്യയിലെ സിനിമാ പൂജയെയും സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്ന മേജർ രവി സാറിന്റെ ആരോപണങ്ങളെ കുറിച്ചുള്ള ഔദ്യോഗിക പ്രതികരണം

മേജർ രവി സാറിനെ ഞാൻ ഇന്നുവരെ ഒരു സംവിധായകൻ എന്ന നിലയിൽ മാത്രമല്ല കണ്ടിട്ടുള്ളത്. ഒരു സഹോദരന്റെ സ്ഥാനമാണ് അദ്ദേഹത്തിന് ഞാൻ നൽകിയിരുന്നത്. അത്രത്തോളം വ്യക്തിപരമായ അടുപ്പവും വിശ്വാസവും അദ്ദേഹത്തോട് എനിക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, വിവിധ സന്ദർഭങ്ങളിൽ അദ്ദേഹം എന്നെക്കുറിച്ച് പല പ്രസ്താവനകളും നടത്തിയപ്പോഴും പരസ്യമായി പ്രതികരിക്കാൻ ഞാൻ തയ്യാറായിരുന്നില്ല.

എന്നാൽ, ഇപ്പോൾ ഞങ്ങൾ നിർമ്മിക്കുന്ന സിനിമ ചരിത്രത്തിൽ ആദ്യമായി ശ്രീ രാമ ജന്മഭൂമി തീർത്ത് ക്ഷേത്രത്തിൽ വച്ച് പൂജ ചെയ്തു ഉന്നതിയിൽ നിൽക്കുമ്പോൾ രാജ്യത്തെ ഒരുപട്ടാളക്കാരൻ പറയണ്ട വാക്കാണോ ഈ സിനിമ വെളിച്ചം കാണില്ലെന്ന എന്ന്? അതുകൊണ്ട് സിനിമയുടെ കഥ, നിർമ്മാണം, സാമ്പത്തിക ഇടപാടുകൾ എന്നിവയെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉയർന്നുവരുന്ന സാഹചര്യത്തിൽ മൗനം പാലിക്കുന്നത് ശരിയല്ലെന്ന് ഞാൻ കരുതുന്നു.

കാരണം, Operation Sindoor എനിക്ക് വെറുമൊരു സിനിമയല്ല. രാജ്യത്തിന്റെ അഭിമാനത്തോടും വികാരത്തോടും ചേർന്നുനിൽക്കുന്ന, വലിയ ഉത്തരവാദിത്തത്തോടെ ഏറ്റെടുത്ത ഒരു ദേശീയ പ്രാധാന്യമുള്ള സിനിമാ സംരംഭമാണ്.

ഈ വിഷയത്തിൽ പൊതുസമൂഹം അറിയേണ്ട ചില വസ്തുതകൾ ഞാൻ വ്യക്തമാക്കുകയാണ്.

  1. സിനിമയുടെ യഥാർത്ഥ തുടക്കം

Major Ravi സാറുമായുള്ള എന്റെ കൂടിക്കാഴ്ച 2024 ജനുവരി മാസം ആണ് അത് മറ്റൊരു സിനിമയുമായി ബന്ധപ്പെട്ടായിരുന്നു. അഖിൽ മാരാർ വഴിയാണ് അദ്ദേഹം എന്നെ പരിചയപ്പെടുന്നത്. അഖിൽ മാരാറിനെ നായകനാക്കി ‘ഹനാര’ എന്ന സിനിമ ചെയ്യണമെന്നായിരുന്നു ആദ്യത്തെ ആലോചന. എന്നാൽ അഖിലിനെ നായകനാക്കി സിനിമ ചെയ്യാൻ എന്റെ പാർട്ണർമാർ തയ്യാറായിരുന്നില്ല.

ഈ കാര്യം Major Ravi സാറിനെ അറിയിച്ചപ്പോൾ, മറ്റൊരു താരത്തെ ഉൾപ്പെടുത്തി സിനിമ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ 5lakhs അഡ്വാൻസ് കൊടുക്കുകയും ചെയ്തു അതിന് ശേഷം തമിഴ് നടൻ അശോക് സെൽവൻ, കതിർ ഉൾപ്പെടെ നിരവധി ആക്ടേഴ്സ് നെ സമിപിച്ചെങ്കിലും ആരും തന്നെ ആ സിനിമ ചെയ്യാൻ തയ്യാറായില്ല അങ്ങനെ ആണ് ഓപ്പറേഷൻ രാഹത് ചെയ്യാനുള്ള പ്ലാൻ വന്നത് അതിന്റെ എഴുത്തുകാരൻ കൃഷ്ണകുമാർ ആയിരുന്നു അത് സ്ക്രിപ്റ്റ് ഡെവലപ്പ് ചെയ്തു ചെയ്തു 230 കോടി ആക്കി 10 കോടിയിൽ താഴെ സിനിമ ചെയ്യാൻ വന്ന എന്നെ കൊണ്ട് എങ്ങനെ 230 കോടി സിനിമ ചെയ്യാൻ പറ്റും അങ്ങനെ അതിന്റെ ott sale ആയി നിരവിധി തവണ മുംബൈ ഡൽഹി അങ്ങനെ ട്രാവൽ ആയിരുന്നു ഒടുവിൽ 8 വർഷമായി സിനിമ ചെയ്യാതെ നിൽക്കുന്ന മേജർ രവി സാർ നെ വിശ്വസിച്ചു സിനിമ ചെയ്യാൻ ഒരു ott platform റെഡി ആയില്ല ഇതാണ് സത്യം .

അതേസമയം, Operation Sindoor എന്ന സിനിമയുടെ യഥാർത്ഥ ആശയം രൂപപ്പെട്ടത് ഡൽഹിയിൽ വെച്ച് Operation Raahat സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടയിലാണ്. നടൻ ശരത് കുമാർ സാറാണ് Operation Sindoor പ്രമേയമാക്കി ഒരു സിനിമ ചെയ്യേണ്ടതിന്റെ ആവശ്യകത അന്ന് മുന്നോട്ടുവെച്ചത്. ശരത് സാർ എന്നോട് പറഞ്ഞത് നീ ഈ 230 കോടിയുടെ പുറകെ നടന്നു ജീവിതം കളയാതെ ഓപ് സിന്ദൂർ അടിസ്ഥാനമാക്കി ഒരു 20 കോടിക്ക് ഈ സിനിമ ചെയ്യൂ എന്നിട്ട് ഓപ്പറേഷൻ റാഹത് ചെയ്യൂ അതോടെയാണ് Operation Raahat മാറ്റിവെച്ച് ഈ പുതിയ പ്രോജക്ടിലേക്ക് കടക്കേണ്ട സാഹചര്യമുണ്ടായത്.

Major Ravi സാർ പറയുന്നതുപോലെ, അദ്ദേഹം തിരക്കഥ പൂർത്തിയാക്കി എന്നെ സമീപിച്ച ഒരു സിനിമയല്ല ഇത്.

മാധ്യമങ്ങളിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം ഒരു വൺലൈൻ ആശയം അവതരിപ്പിക്കുകയും, തുടർന്ന് Presidential Movies International സ്വന്തം പണം ചെലവഴിച്ച് വൈശാഖ് എന്ന യുവ എഴുത്തുകാരനെ നിയോഗിച്ച് തിരക്കഥ വികസിപ്പിക്കുകയും ചെയ്തു.

ഈ തിരക്കഥയുടെ രചനയുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ വിവരങ്ങളും മറ്റ് രേഖകളും നിലവിലുണ്ട്. ബന്ധപ്പെട്ട റൈറ്റേഴ്സ് അസോസിയേഷനിലെ രേഖകൾ പരിശോധിച്ചാൽ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത ലഭിക്കും മേജർ രവി സാർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നെനിക്കറിയില്ല വൈശാഖ് ഇ സിനിമ രജിസ്റ്റർ ചെയ്തിട്ടുണ്ട് .

  1. വൈശാഖിന്റെ പങ്കും തിരക്കഥയുമായി ബന്ധപ്പെട്ട തർക്കങ്ങളും

നമ്മുടെ പ്രോജക്ടിനുവേണ്ടി ഞാൻ നേരിട്ട് ക്ഷണിച്ചുകൊണ്ടുവന്ന എഴുത്തുകാരനാണ് വൈശാഖ്.

തിരക്കഥയുടെ വലിയൊരു ഭാഗം പൂർത്തിയായ ഒരു ഘട്ടത്തിൽ Major Ravi സാറും വൈശാഖും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളും വാക്കുതർക്കങ്ങളും ഉണ്ടായി. തുടർന്ന് വൈശാഖിനെ സിനിമയുടെ പ്രവർത്തനങ്ങളിൽനിന്ന് മാറ്റിനിർത്തുന്ന സാഹചര്യമുണ്ടായി.

പിന്നീട് തിരക്കഥയിൽ മാറ്റങ്ങൾ വരുത്തുന്നതിനായി വൈശാഖിനെ വീണ്ടും സമീപിച്ചെങ്കിലും മറ്റ് തിരക്കുകൾ കാരണം അദ്ദേഹത്തിന് അതിൽ തുടർന്നുപ്രവർത്തിക്കാൻ സാധിച്ചില്ല.

അതിനുശേഷമാണ് വിരമിച്ച സൈനിക ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ മേജർ വിജയ് ഭാർഗവനെ ഈ സിനിമയുടെ തിരക്കഥാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സമീപിക്കേണ്ടിവന്നത്.

ഇവിടെ ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വൈശാഖിന്റെ തിരക്കഥയും ഇപ്പോൾ ഞങ്ങൾ നിർമ്മിക്കുന്ന Operation Sindoor ആസ്പദമാക്കിയ സിനിമയുടെ നിലവിലെ തിരക്കഥയും തമ്മിൽ ഒരു ബന്ധവും ഇല്ല. നടന്ന സംഭവങ്ങൾ ഒഴിച്ച് മറ്റെല്ലാം മേജർ രവി സാർ വൈശാഖ് ഡെവലപ്പ് ചെയ്ത കഥയുമായി ഒരു ബന്ധവും ഇല്ല . നിലവിലെ സിനിമയുടെ കഥയും തിരക്കഥയും അതിന്റെ സൃഷ്ടിപരമായ യാത്രയും സംബന്ധിച്ച് ഞങ്ങൾക്ക് വ്യക്തമായ നിലപാടുണ്ട്

വൈശാഖ് പോയതിന് ശേഷം മേജർ രവി സാർ തിരക്കഥയിൽ കൊണ്ട് വന്ന മാറ്റങ്ങൾ വച്ച് സിനിമ ചെയ്തിരുന്നേൽ ഈ രാജ്യത്തെ ജനങ്ങൾ എന്നെ കല്ലെറിഞ്ഞു ഓടിച്ചേനെ

ആർക്കാണ് എന്ത് അവകാശം എന്നുള്ള കാര്യങ്ങൾ വാദപ്രതിവാദങ്ങളിലൂടെ തീരുമാനിക്കേണ്ടതല്ല. ബന്ധപ്പെട്ട രേഖകളും രജിസ്ട്രേഷനുകളും പരിശോധിച്ചാണ് അത് വിലയിരുത്തേണ്ടത്.

  1. സാമ്പത്തിക ഇടപാടുകൾ

Major Ravi സാറുമായുള്ള ആദ്യകാല സിനിമാ ചർച്ചകളുടെ ഭാഗമായി ഞാൻ ₹5 ലക്ഷം അഡ്വാൻസായി നൽകിയിട്ടുണ്ട്.

അദ്ദേഹം പല അഭിനേതാക്കളുമായും ചർച്ചകൾ നടത്തിയിരുന്നെങ്കിലും ആ പ്രോജക്ട് അന്ന് യാഥാർഥ്യമായില്ല.

അതിന് ശേഷം Operation Sindoor ആസ്പത്ക്മാക്കിയ സിനിമ യുടെ സമയത്ത് 10 ലക്ഷവും വാങ്ങിയിട്ടുണ്ട് അതിന് പുറമേ ഓപ്പറേഷൻ റാഹത്ത് സിനിമക്കുവേണ്ടി ടീസർ ഷൂട്ട് , സിന്ദൂർ മൂവിയുടെ ടീസർ ഷൂട്ട്, പിന്നെ അദ്ദേഹം പറഞ്ഞ മിലട്രി ക്യാമ്പ് പോയി ഫൈറിങ് ഷൂട്ട് ചെയ്തതിന് പ്രസിഡൻഷ്യൽ മൂവീസ് തന്നായ പൈസ മുടക്കിയത് എല്ലാത്തിന്റെ തെളിവുകളും എന്റെ പക്കലുണ്ട് ഇങ്ങനെ നടക്കാതെ സിനിമയുടെ പേരിൽ എട്ട് കോടിയുടെ മുകളിൽ എന്നെ കൊണ്ട് ചിലവാക്കിച്ചിട്ടുണ്ട് പിന്നെ എന്റെ 2.5 വർഷവും ചീനാ ട്രോഫി എന്ന സിനിമ ക്ക് ശേഷം എനിക്കൊരു സിനിമ ചെയ്യാൻ പറ്റാതിരുന്നത് മേജർ രവി സാർ കാരണം ആണ് . ഏഴ് വർഷം സിനിമ ചെയ്യാതെ വീട്ടിൽ ഇരുന്ന ഒരാൾക്ക് അവസരം കൊടുത്തത് എന്റെ തെറ്റ് . ഒരു നിർമ്മാതാവ് എന്ന നിലയിൽ ഞാൻ നടത്തിയ സാമ്പത്തിക ഇടപാടുകളുടെയും നൽകിയ തുകയുടെയും ഉത്തരവാദിത്തം എനിക്കറിയാം. അതുകൊണ്ട് വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് സാമ്പത്തിക ഇടപാടുകളുടെ യഥാർത്ഥ വസ്തുതകൾ പരിശോധിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

  1. Ministry of Defence നടപടികളും സിനിമയുടെ ഉത്തരവാദിത്തവു

Operation Sindoor ഒരു സാധാരണ യുദ്ധസിനിമയല്ല. ഇന്ത്യൻ സൈന്യത്തെയും രാജ്യത്തിന്റെ സുരക്ഷയെയും യഥാർഥ സംഭവങ്ങളെയും സ്പർശിക്കുന്ന പ്രമേയമാണ് സിനിമയുടേത്.

അതുകൊണ്ടുതന്നെ ബന്ധപ്പെട്ട ഔദ്യോഗിക നടപടികളും ആവശ്യമായ അനുമതികളും പാലിച്ചുകൊണ്ടാണ് ഞങ്ങൾ ഈ സിനിമയുമായി മുന്നോട്ടുപോകുന്നത്.

മേജർ വിജയ് ഭാർഗവൻ ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചകളും, പ്രമുഖ നിർമ്മാതാവ് R. B. Choudary സാറിന്റെ മുന്നിൽ കഥ അവതരിപ്പിച്ച അനുഭവങ്ങളും ഈ സിനിമയുടെ യാത്രയിലെ പ്രധാനപ്പെട്ട ഘട്ടങ്ങളായിരുന്നു.

ഈ സിനിമയുടെ കഥ, നിർമ്മാണം, ഔദ്യോഗിക നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട് ഞാൻ നേരിട്ട് അനുഭവിച്ച കാര്യങ്ങൾ രേഖകളുടെ അടിസ്ഥാനത്തിൽ പൊതുസമൂഹത്തിന് മുന്നിൽ വിശദീകരിക്കാൻ എനിക്ക് യാതൊരു മടിയുമില്ല.

  1. അഭിനേതാക്കൾ, നിർമ്മാതാക്കൾ, ബജറ്റ് എന്നിവയെക്കുറിച്ചുള്ള ആരോപണങ്ങൾ

മോഹൻലാൽ സാറിനെ ഈ സിനിമയുടെ ഭാഗമാക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകൾക്കും അതിന്റേതായ പശ്ചാത്തലമുണ്ട് മേജർ രവി സാർ തന്നെ ഒരു ഇന്റർവ്യൂ പറഞ്ഞത് കേട്ടാണ് സോഷ്യൽ മീഡിയ ലാൽ സാർ സിനിമയിൽ ഉണ്ടെന്ന് പറഞ്ഞു ന്യൂസ് പോയത് അത് കണ്ടപാടെ #boycottmajorravi എന്ന ഹാഷ് ടാഗ് ഇന്ത്യയിൽ ട്രെഡിങ് നമ്പർ വൺ എത്തിച്ചു നമ്മുടെ ലാൽ സാർ ന്റെ ഫാൻസ്

അദ്ദേഹത്തെപ്പോലെയുള്ള ഒരു വലിയ നടൻ ഒരു സിനിമയുടെ ഭാഗമാകാൻ താൽപര്യം പ്രകടിപ്പിച്ചാൽ, ആ പ്രോജക്ടിൽ നിക്ഷേപിക്കാൻ താൽപര്യമുള്ള നിർമ്മാതാക്കൾ മുന്നോട്ടുവരുന്നത് സ്വാഭാവികമാണ്.

മറ്റ് നിർമ്മാതാക്കളുമായും നിക്ഷേപകരുമായും നടന്ന ചർച്ചകൾ പരസ്പര ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു. ആരെയും നിർബന്ധിച്ചിട്ടില്ല. എന്നെ മാറ്റി നിർത്തിയാൽ മറ്റുള്ള നിർമ്മതാക്കൾ ചെയ്യും എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത് ഞാൻ മുടക്കിയ പൈസ തന്നാമതി ഞാൻ മാറി താരം എന്നാണ് പറഞ്ഞത്, പിന്നെ എന്റെ അനുവാദം ഇല്ലാതെ മുംബൈയിലെ പല ott പ്ലാറ്റ്ഫോം ഓഫീസിലും പല പ്രൊഡക്ഷൻ സ്റ്റുഡിയോകളിലും ഇദ്ദേഹം കയറി ഇറങ്ങിയിട്ടുണ്ട് ആരും തന്നെ അദ്ദേഹത്തെ വച്ച് സിനിമ ചെയ്യാൻ റെഡി അല്ലായിരുന്നു എന്നുള്ളതാണ് സത്യം.എനിക്ക് വേണ്ടി കാത്തിരിക്കണമെന്നോ മറ്റുള്ളവർ ഈ സിനിമയിൽ ചേരരുതെന്നോ യാതൊരു നിബന്ധനയും ഞാൻ മുന്നോട്ടുവെച്ചിട്ടില്ല.

  1. എന്റെ മൗനം ദൗർബല്യമായി കാണരുത്

Major Ravi സാറിനോട് എനിക്ക് വ്യക്തിപരമായി ഉണ്ടായിരുന്ന ബഹുമാനത്തിന് ഇന്നും കുറവില്ല. ഒരു സൈനിക പശ്ചാത്തലമുള്ള വ്യക്തി എന്ന നിലയിലും അദ്ദേഹത്തോട് എനിക്ക് എന്നും ബഹുമാനമുണ്ടായിരുന്നു.

എന്നാൽ ആ ബഹുമാനത്തിന്റെ പേരിൽ എന്റെ കമ്പനിയുടെ പേരിനെയും സാമ്പത്തിക ഉത്തരവാദിത്തങ്ങളെയും ഞാൻ നിർമ്മിക്കുന്ന സിനിമയെയും കുറിച്ച് ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാതിരിക്കാൻ കഴിയില്ല.

ഒരു ഇന്ത്യൻ എന്ന നിലയിൽ രാജ്യത്തോടുള്ള വികാരവും ഉത്തരവാദിത്തവുമാണ് ഈ സിനിമ ഏറ്റെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാലും രാജ്യത്തിന്റെ അഭിമാനവുമായി ബന്ധപ്പെട്ട ഒരു പ്രോജക്ടിനെ അതിന്റെ ലക്ഷ്യത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ഞാൻ തയ്യാറല്ല.

വ്യക്തിപരമായ തർക്കങ്ങളിലേക്ക് ഈ വിഷയത്തെ കൊണ്ടുപോകാൻ എനിക്ക് താൽപര്യമില്ല. എന്നാൽ എന്റെ അധ്വാനത്തെയും നിക്ഷേപത്തെയും സിനിമയെയും ചോദ്യം ചെയ്യുമ്പോൾ വസ്തുതകൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവകാശം എനിക്കുണ്ട്.

  1. Operation Sindoor മുന്നോട്ടുതന്നെ പോകും

ഈ സിനിമയുടെ പിന്നിൽ എന്റെ വ്യക്തിപരമായ സ്വപ്നം മാത്രമല്ല ഉള്ളത്. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ ഓർമകളും അവരുടെ കുടുംബങ്ങളുടെ വേദനയും രാജ്യത്തിന്റെ വികാരവുമാണ് ഈ സിനിമയുടെ പ്രചോദനം.

2026 നവംബർ 27-ന് അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ നടന്ന സിനിമയുടെ പൂജാചടങ്ങ് ഈ യാത്രയിലെ ചരിത്രപ്രധാനമായ ഒരു നാഴികക്കല്ലാണ്.

നിരവധി പേരുടെ അധ്വാനവും വിശ്വാസവും പിന്തുണയും ചേർന്നാണ് ഈ സംരംഭം ഈ ഘട്ടത്തിലെത്തിയത്.

ഒരു സിനിമയെക്കുറിച്ച് ആർക്കും അഭിപ്രായം പറയാം. വിമർശിക്കാം. എന്നാൽ ഒരു സിനിമ വെളിച്ചം കാണില്ലെന്ന് പ്രഖ്യാപിച്ചതുകൊണ്ട് ഒരു നിർമ്മാതാവിന്റെ സ്വപ്നവും അധ്വാനവും അവസാനിക്കില്ല.

എനിക്ക് ആരോടും വ്യക്തിപരമായ ശത്രുതയില്ല. എന്നാൽ എന്റെ കമ്പനിയുടെ അന്തസ്സും എന്റെ സാമ്പത്തിക ഉത്തരവാദിത്തങ്ങളും ഞാൻ നിർമ്മിക്കുന്ന സിനിമയുടെ ഭാവിയും സംരക്ഷിക്കേണ്ടത് എന്റെ കടമയാണ്.

ഞാൻ ഒരു നിർമ്മാതാവാണ്. എന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത സിനിമ പൂർത്തിയാക്കി പ്രേക്ഷകരുടെ മുന്നിലെത്തിക്കുക എന്നതാണ്ഓപ്

Operation Sindoor തീർച്ചയായും പ്രേക്ഷകരുടെ മുന്നിലെത്തും.

ഇത് വെറുമൊരു സിനിമയല്ല. രാജ്യത്തിന്റെ ഓർമകൾക്കും വീരമൃത്യു വരിച്ചവർക്കും അവരുടെ കുടുംബങ്ങൾക്കും സമർപ്പിക്കുന്ന ഒരു ആദരവാണ്.

ഈ യാത്രയിൽ ഞങ്ങളോടൊപ്പം വിശ്വസിച്ച് നിന്ന എല്ലാവർക്കും നന്ദി.

ജയ് ഹിന്ദ്! 🇮🇳

വന്ദേ മാതരം! 🇮🇳

ANUP MOHAN
Producer
Presidential Movies International Pvt. Ltd. See less

webdesk

Recent Posts

അയോധ്യയിൽ ‘ഓപ്പറേഷൻ സിന്ദൂർ ‘ സിനിമയ്ക്ക് തുടക്കം; റിലീസ് 2027 ഓഗസ്റ്റ് 15ന്

അയോധ്യ: പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂറും പ്രമേയമാക്കി ഒരുങ്ങുന്ന ബഹുഭാഷാ ചിത്രത്തിന് അയോധ്യയിലെ ശ്രീരാമജന്മഭൂമി തീർഥക്ഷേത്രത്തിൽ പൂജാച്ചടങ്ങുകളോടെ തുടക്കമായി.…

5 hours ago

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

4 weeks ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

4 weeks ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 month ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

1 month ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

1 month ago

This website uses cookies.