മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന ‘ആശാൻ’ എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ കമ്പനിയായ വെഫയറർ ഫിലിംസ്. ജോൺ പോൾ ജോർജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം, അതിന്റെ വേറിട്ട പ്രമേയം കൊണ്ടും ക്യാരക്റ്റർ ലുക്കുകൾ കൊണ്ടും ശ്രദ്ധ നേടിയിരുന്നു. മികച്ച സിനിമകളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ മുൻപന്തിയിലുള്ള വെഫയറർ ഫിലിംസ് കൂടി എത്തുന്നതോടെ ‘ആശാൻ’ വലിയ തോതിലുള്ള റിലീസിനാണ് തയ്യാറെടുക്കുന്നത്. ജോൺ പോൾ ജോർജ്ജ് തന്നെ സംഗീത സംവിധാനം നിർവ്വഹിച്ച് പുറത്തിറങ്ങിയ “കുഞ്ഞികവിൾ മേഘമേ” എന്ന ഗാനം ഇതിനോടകം തന്നെ സംഗീതപ്രേമികളുടെ മനംകവർന്നിരുന്നു.
ഭാഷാഭേദമന്യേ നിലവാരമുള്ള സിനിമകൾ ഏറ്റെടുത്ത് റിലീസ് ചെയ്യുന്ന വെഫയറർ ഫിലിംസിന്റെ സാന്നിധ്യം ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. കാതലുള്ള പ്രമേയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ദുൽക്കർ സൽമാന്റെ വിതരണ കമ്പനി ‘ആശാൻ’ ഏറ്റെടുത്തത് ചിത്രത്തിന്റെ കണ്ടന്റിലുള്ള വിശ്വാസ്യതയാണ് വർദ്ധിപ്പിക്കുന്നത്.
നിരവധി സിനിമകളിൽ വസ്ത്രലങ്കാര വിഭാഗം കൈകാര്യം ചെയ്ത് ഇന്ന് 603 ഓളം സിനിമകളിൽ കഥാപാത്രമായി മാറിയ ഇന്ദ്രൻസാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂപ്പർഹിറ്റായ ‘രോമാഞ്ച’ത്തിനു ശേഷം ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രമാണ് ‘ആശാൻ’. പ്രേക്ഷകഹൃദയം കവർന്ന ‘ഗപ്പി’, ‘അമ്പിളി’ എന്നീ ശേഷം ജോൺപോൾ ജോർജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മുൻ സിനിമകളിൽ നിന്നും വ്യത്യസ്തമായ പാതയാകും ജോൺപോൾ ജോർജ് പിന്തുടരുകയെന്നാണ് സൂചന. ഡ്രാമയും കോമഡിയും ചേർന്ന ഡ്രാമഡി വിഭാഗത്തിലുള്ള, സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ‘ആശാൻ‘ പൂർണമായും നർമത്തിൻ്റെ മേമ്പൊടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്!
ഇന്ദ്രൻസിനൊപ്പം ജോമോൻ ജ്യോതിർ, തമിഴ് യുട്യൂബർ ആയ മദൻ ഗൗരി, ഷോബി തിലകൻ, അബിൻ ബിനോ, കനകം, ബിപിൻ പെരുമ്പള്ളി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഗപ്പി സിനിമാസിൻ്റെ ബാനറിൽ ജോൺപോൾ ജോർജ്, അന്നം ജോൺപോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
മ്യൂസിക് പ്രൊഡക്ഷൻ & പശ്ചാത്തലസംഗീതം: അജീഷ് ആന്റോ, ഛായാഗ്രഹണം: വിമല്‍ ജോസ് തച്ചില്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍: എംആര്‍ രാജശേഖരന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിവേക് കളത്തില്‍, കോസ്റ്റ്യൂം ഡിസൈന്‍: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടര്‍: രഞ്ജിത്ത് ഗോപാലന്‍, ചീഫ് അസോ.ഡയറക്ടര്‍: അബി ഈശ്വര്‍, കോറിയോഗ്രാഫര്‍: ശ്രീജിത്ത് ഡാസ്ലര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീക്കുട്ടന്‍ ധനേശന്‍, വി.എഫ്.എക്‌സ്: എഗ്ഗ് വൈറ്റ് വി.എഫ്.എക്‌സ്, സ്റ്റില്‍സ്: ആര്‍ റോഷന്‍, നവീന്‍ ഫെലിക്‌സ് മെന്‍ഡോസ, ഡിസൈൻസ്: അഭിലാഷ് ചാക്കോ, ഓവര്‍സീസ് പാര്‍ട്‌നര്‍: ഫാർസ് ഫിലിംസ്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്, പിആര്‍ഓ: ഹെയിന്‍സ്.
മമ്മൂട്ടി നായകനായെത്തിയ ‘കസബ’ വീണ്ടും തീയേറ്ററുകളിലെത്തുന്നു. ഒക്ടോബർ 30 വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ റീ റിലീസ്. നിർമ്മാതാവ് ജോബി ജോർജിന്റെ ഉടമസ്ഥതയിലുള്ള…
മമ്മൂട്ടി നായകനാകുന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രം ‘പദയാത്ര’ ഡിസംബർ നാലിന് ആഗോള റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അതേസമയം, അമൽ നീരദ്…
ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ ചിത്രത്തിൽ അതിഥി താരമായി സിമ്പു എത്തുമെന്ന വാർത്തകൾ തള്ളി താരത്തിന്റെ ടീം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന…
സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ല എന്ന് സിമ്പുവിൻറെ ടീം പ്രചരിക്കുന്നത് വ്യാജമായ വാർത്തകൾ എന്നും താരത്തിൻ്റെ ടീം ജിത്തു മാധവൻ…
ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…
പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…
This website uses cookies.