[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

പ്രണവ് മോഹൻലാൽ നായകനായ പുതിയ ചിത്രം ആരംഭിക്കുന്നു; വൈറലായി സാഹസിക വീഡിയോ

മലയാളത്തിന്റെ യുവ താരങ്ങളിലൊരാളായ പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന അടുത്ത ചിത്രം ഏതെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. മലയാളത്തിലെ ഈ വർഷത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഹിറ്റാണ് പ്രണവ് നായകനായി എത്തിയ വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയം. അതിനു ശേഷം കൂടുതലും യാത്രകളിലായിരുന്നു പ്രണവ്. സാഹസികതയും യാത്രകളും വായനയും എല്ലാമായി ഈ വർഷം പിന്നിട്ട പ്രണവ് അടുത്ത വർഷം കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കുമെന്നാണ് സൂചന. ഈ വർഷം യാത്രകൾക്ക് വേണ്ടി മാത്രം മാറ്റി വെച്ചതിനു ശേഷം അടുത്ത വർഷം മുതൽ സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രണവ് മോഹൻലാലിന്റെ പ്ലാൻ എന്ന് നിർമ്മാതാവും പ്രണവിന്റെ കുടുംബ സുഹൃത്തുമായ വിശാഖ് സുബ്രമണ്യം പറഞ്ഞിരുന്നു. സ്ഥിതീകരിക്കാത്ത ചില വാർത്തകൾ പറയുന്നത്, പ്രണവ് നായകനായ അടുത്ത ചിത്രം നിർമ്മിക്കുന്നത് മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം ആണെന്നാണ്. പ്രണവിന്റെ പുതിയ ചിത്രം 2023 തുടക്കത്തിൽ ആരംഭിക്കുമെന്നാണ് പ്രശസ്ത മലയാളം ട്രേഡ് അനലിസ്റ്റ് എ ബി ജോർജ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ബേസിൽ ജോസഫ് സംവിധാനം ചെയ്യുമെന്ന് കരുതപ്പെടുന്ന ഈ ചിത്രം അടുത്ത വർഷം തുടക്കത്തിൽ ആരംഭിക്കുമെന്നാണ് സൂചന. സൂപ്പർ വിജയം നേടിയ പ്രണവ് ചിത്രം ഹൃദയം നിർമ്മിച്ചതും മെരിലാൻഡ് സിനിമാസാണ്. ഏതായാലും ഇപ്പോൾ പ്രണവ് പങ്ക് വെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ ആദ്യത്തെ റീൽ എന്ന് കുറിച്ച് കൊണ്ടാണ് പ്രണവ് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. പ്രണവിന്റെ സാഹസികമായ ഒട്ടേറേ കാര്യങ്ങൾ ഈ വീഡിയോയിൽ കാണാൻ സാധിക്കും. തന്റെ ആദ്യ ചിത്രമായ ആദിയിലൂടെ ഗംഭീരമായ ആക്ഷൻ പ്രകടനം കൊണ്ട് ഞെട്ടിച്ച ഈ യുവതാരത്തെ വീണ്ടും സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമ പ്രേമികൾ.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

13 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.