[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആക്ഷൻ പൂരവുമായി വിശാലിന്റെ ലാത്തി; സെൻസർ വിവരങ്ങൾ എത്തി

തമിഴിലെ ആക്ഷൻ സ്റ്റാർ ആയ വിശാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാത്തി. എ വിനോദ്‍കുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നവ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഈ മാസം 22 ന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ സെൻസറിങ് വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സെൻസറിങ് കഴിഞ്ഞപ്പോൾ യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 22 മിനിറ്റുമാണ്. യുവൻ ശങ്കര്‍ രാജ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ബാലസുബ്രമണ്യം, ബാലകൃഷ്ണ തോട്ട എന്നിവരാണ് കാമറ ചലിപ്പിച്ചത്. തമിഴിലെ നായക നടന്മാരായ, രമണയും നന്ദയും ചേര്‍ന്നു റാണാ പ്രൊഡക്ഷന്റെ ബാനറില്‍ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പോലീസ് കോൺസ്റ്റബിൾ ആയാണ് വിശാൽ അഭിനയിക്കുന്നത്.

തെലുങ്ക്- തമിഴ് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രശസ്ത നടി സുനൈന നായികാ വേഷം ചെയ്യുന്ന ലാത്തി രചിച്ചിരിക്കുന്നത് സംവിധായകനായ എ വിനോദ് കുമാര്‍ തന്നെയാണ്. ലാത്തി എഡിറ്റ് ചെയ്തിരിക്കുന്നത് എൻ ബി ശ്രീകാന്തും, ഇതിലെ ഗംഭീര ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് പീറ്റർ ഹെയ്‌നുമാണ്. 5 ഭാഷകളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. വിശാലിന്റെ കരിയറിലെ മുപ്പത്തിരണ്ടാമത്തെ ചിത്രമായ ലാത്തിയിൽ ആക്ഷനൊപ്പം വൈകാരിക നിമിഷങ്ങൾക്കും പ്രാധാന്യമുണ്ടെന്ന് ട്രൈലെർ കാണിച്ചു തരുന്നുണ്ട്. സണ്‍ ടിവിയിലെ ജനപ്രിയ പരിപാടിയായിരുന്നു നാം ഒരുവര്‍ നിര്‍മ്മിച്ച് മിനിസ്‌ക്രീനില്‍ വിജയം നേടിയ നിർമ്മാതാക്കളാണ് ലാത്തി നിർമ്മിച്ചിരിക്കുന്ന രമണയും നന്ദയും. ഏതായാലും വിശാലിൽ നിന്ന് മറ്റൊരു ആക്ഷൻ ഹിറ്റാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

2 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

4 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

4 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 month ago

This website uses cookies.