ഹിറ്റ് മേക്കർ ജിസ് ജോയ് സംവിധാനം ചെയ്ത വിജയ് സൂപ്പറും പൗര്ണമിയും എന്ന ചിത്രത്തിന്റെ പുതിയ ടീസർ എത്തി. മികച്ച പ്രതികരണമാണ് ഈ ടീസറിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. അജു വർഗീസിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ടീസർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായ സൺഡേ ഹോളിഡെക്ക് ശേഷം ജിസ് ജോയ്- ആസിഫ് അലി ടീം ഒന്നിച്ച ചിത്രമാണ് ഇത്. ഇവർ ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിച്ചിരിക്കുന്ന ഈ ഫാമിലി എന്റെർറ്റൈനെർ ജനുവരിയിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത്.
ഐശ്വര്യ ലക്ഷ്മിയാണ് ഇതിൽ ആസിഫ് അലിയുടെ നായികയായി എത്തുന്നത്. ഇതിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവ ഇപ്പോഴേ സൂപ്പർ ഹിറ്റായി കഴിഞ്ഞു. ജനുവരി. രണ്ടാം വാരം ആവും ഈ ചിത്രം തീയേറ്ററുകളിൽ എത്തുക എന്നാണ് സൂചന. ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി , രഞ്ജി പണിക്കർ, സിദ്ദിഖ് , അജു വർഗീസ്, അലെൻസിയർ, ശാന്തി കൃഷ്ണ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്. പ്രിൻസ് ജോർജ് സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് റെനഡിവേ ആണ്. അതുപോലെ ടീം ഫോർ മ്യൂസിക്സ് ആണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. അരക്കോടിയിലേറെ രൂപയ്ക്കു ഈ ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ് വിറ്റു പോയിരുന്നു. ഇത് ആസിഫ് അലിയുടെ കരിയറിൽ ഒരു സിനിമയ്ക്കു ലഭിച്ച ഏറ്റവും വലിയ ഓവർസീസ് റൈറ്റ്സ് ആണ്.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.