[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മമ്മുക്കയുടെ ആ ഭാഗ്യം ടോവിനോക്കും ഉണ്ടെന്നു ഉർവശി..!

മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായാണ് ഉർവശി പരിഗണിക്കപ്പെടുന്നത്. ഇപ്പോഴിതാ കുറച്ചു നാളുകൾക്കു  ശേഷം ശക്തമായ ഒരു വേഷം ചെയ്തു കൊണ്ട് ഉർവശി എത്തുകയാണ്. നവാഗതനായ ജോസ് സെബാസ്റ്റിയൻ രചിച്ചു  സംവിധാനം ചെയ്ത എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിലെ പ്രധാന വേഷം ചെയ്തു കൊണ്ടാണ് ഉർവശി വരുന്നത്. വരുന്ന ഡിസംബർ 21 നു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ ടോവിനോ തോമസ് ആണ് നായക വേഷം ചെയ്യുന്നത്. ടോവിനോക്കൊപ്പം അഭിനയിച്ചപ്പോൾ ഉള്ള അനുഭവം പങ്കു വെക്കവേ ഉർവശി പറഞ്ഞ ഒരു കാര്യം ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വേഷ ചേർച്ച എല്ലാവർക്കും ലഭിക്കുന്ന ഒരു ഭാഗ്യം അല്ലെന്നും ടോവിനോക്കു ആ ഭാഗ്യം ലഭിച്ചിട്ടുണ്ട് എന്നുമാണ് ഉർവശി പറയുന്നത്.

മമ്മൂട്ടിക്കും ആ ഭാഗ്യം ഉണ്ടെന്നും, അത്തരം ഭാഗ്യം ഉള്ളവർക്ക് ഏതു കഥാപാത്രം ആയാലും അതുമായി മാച്ച് ചെയ്യാൻ പറ്റും എന്നും ഉർവശി പറയുന്നു. സത്യം പറഞ്ഞാൽ ഒരു വിദേശ സിനിമയിലൊക്കെ അഭിനയിക്കാൻ പറ്റിയ ആളാണ് ടോവിനോ എന്നും ഇത് താൻ  പ്രശംസിച്ചു പറയുന്നതല്ല വിമർശിച്ചു തന്നെ പറയുന്നതാണ് എന്നാണ് ഉർവശിയുടെ പക്ഷം. ടോവിനോ നന്നായി  ഹ്യൂമർ ചെയ്യുന്നുണ്ട് എന്നും ഈ ചിത്രത്തിൽ ഉള്ള ഹ്യൂമർ രംഗങ്ങൾ ഒക്കെ വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ  ഈസി ആയി തന്നെ ടോവിനോ അവതരിപ്പിച്ചു എന്നും ഉർവശി പറഞ്ഞു. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനുള്ള ഭാഗവും ടോവിനോക്കു ലഭിച്ചത് ഈ നടന് ഏറെ ഗുണം ചെയ്തു എന്നും ഉർവശി വിലയിരുത്തുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി, അൽ ടാരി മൂവീസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസെഫ്, സി ആർ സലിം എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

3 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.