[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ കൂടുതൽ സമയം വേണമായിരുന്നു എന്ന് ലാലേട്ടന്റെ കടുത്ത ആരാധികയായ ശരണ്യ പൊൻവണ്ണൻ..!

സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ശരണ്യ പൊൻവണ്ണൻ. ദേശീയ അവാർഡ് ജേതാവ് കൂടിയായ ഈ നടി പണ്ട് മലയാള സിനിമയിലും ഒരുപാട് മികച്ച ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു വലിയ ഇടവേളയ്ക്കു ശേഷം മധുപാൽ – ടോവിനോ തോമസ് ചിത്രമായ ഒരു കുപ്രസിദ്ധ പയ്യനിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തി കഴിഞ്ഞു ഈ നടി. മലയാള സിനിമയെ വളരെയേറെ സ്നേഹിക്കുന്ന ഈ നടി പറയുന്നത് മലയാളത്തിലെ ഒരുപാട് നടീനടന്മാരെ തനിക്കു ഇഷ്ടം ആണെങ്കിലും തന്റെ ഫേവറിറ് ആക്ടർസ് തിലകനും മോഹൻലാലും ആണെന്നാണ്. ഒരു മോഹൻലാൽ ആരാധിക ആയതു കൊണ്ട്  തന്നെ ഈ അടുത്ത് കായംകുളം  കൊച്ചുണ്ണി എന്ന ചിത്രം കണ്ടപ്പോൾ അതിൽ കുറച്ചു സമയം കൂടി മോഹൻലാൽ ഇത്തിക്കര പക്കി ആയി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി എന്ന് ശരണ്യ പറയുന്നു.

റോഷൻ ആൻഡ്രൂസ് നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ ഈ ചിത്രത്തിൽ ഇത്തിക്കര പക്കി ആയി ഇരുപതു മിനിറ്റോളം ആണ് മോഹൻലാൽ അഭിനയിച്ചത്. ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയതും കിടിലൻ പ്രകടനം കാഴ്ച വെച്ച മോഹൻലാൽ ആയിരുന്നു. ശരണ്യ പൊൻവണ്ണനും അത് തന്നെയാണ് ആവർത്തിക്കുന്നത്. മോഹൻലാലിന്റെ ആ കഥാപാത്രത്തെ അണിയറ പ്രവർത്തകർക്ക് കുറച്ചു കൂടി ഡെവലപ്പ് ചെയ്യാമായിരുന്നു എന്നും കുറച്ചു കൂടി ഫാന്റസിയും മാസ്സും ചേർത്ത് ആ കഥാപാത്രത്തെ കൂടുതൽ ശ്കതമാക്കായിരുന്നു എന്നും  ശരണ്യ  പറയുന്നു. മോഹൻലാലിൻറെ സാന്നിധ്യമാണ് കായംകുളം കൊച്ചുണ്ണി നേടിയ വമ്പൻ വിജയത്തിന്റെ കാരണമെന്നാണ് സോഷ്യൽ മീഡിയയും പറയുന്നത്. ഗോകുലം  ഗോപാലൻ നിർമ്മിച്ച ഈ ചിത്രം ലോകമെമ്പാടു നിന്നും എഴുപതു  കോടി രൂപയുടെ ഗ്രോസ് കളക്ഷൻ ആണ് നേടിയത്. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.