[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

വമ്പൻ തിരിച്ചുവരവിനൊരുങ്ങി സുരേഷ് ഗോപി; മെഗാ ബഡ്ജറ്റ് ചിത്രത്തിലൂടെ വീണ്ടും വിക്രമിനൊപ്പം ഒന്നിക്കുന്നു….!!!

എന്ന് നിന്റെ മൊയ്‌ദീൻ എന്ന ചിത്രത്തിന് ശേഷം ആർ എസ് വിമൽ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മഹാവീർ കർണ്ണ. ചിയാൻ വിക്രം നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അധികം വൈകാതെ തന്നെ ആരംഭിക്കും. ഇതിനു വേണ്ടിയുള്ള ചില പൂജ കർമ്മങ്ങൾ ഒക്കെ കുറച്ചു നാൾ മുന്നേ തിരുവനന്തപുരം പദ്മനാഭ  സ്വാമി ക്ഷേത്രത്തിൽ വെച്ച് നടന്നിരുന്നു. അന്ന് സംവിധായകൻ ആർ എസ് വിമലിനൊപ്പം പ്രശസ്ത മലയാള താരം സുരേഷ് ഗോപിയും ഉണ്ടായിരുന്നു. ഇപ്പോൾ വരുന്ന സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത് മഹാവീർ കർണ്ണയിൽ സുരേഷ് ഗോപിയും ഒരു പ്രധാന വേഷം ചെയ്യും എന്നാണ്. തമിഴിലും ഹിന്ദിയിലും ആയി വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം ഒരു വിദേശ കമ്പനിയാണ് നിർമ്മിക്കാൻ പോകുന്നത്.

സുരേഷ് ഗോപി ഈ ചിത്രത്തിൽ ഏതു വേഷം ആണ് ചെയ്യുന്നത് എന്നൊന്നും ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടുകളിൽ പറയുന്നില്ല. ഏതായാലും ഈ വാർത്തയുടെ സത്യാവസ്ഥ അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇതിനു മുൻപ് ഷങ്കർ ഒരുക്കിയ വിക്രം ചിത്രമായ ഐയിൽ സുരേഷ് ഗോപി വില്ലൻ ആയി എത്തിയിരുന്നു. അതിനു മുൻപ് സുരേഷ് ഗോപി നായകനായ മലയാള ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് വിക്രം. അന്ന് പക്ഷെ വിക്രം സഹനടനായി അഭിനയിച്ചു വളർന്നു വരുന്ന കാലമാണ്. ഈ ചിത്രത്തിന് വേണ്ടി ശരീരം ഒരുക്കുകയാണ് വിക്രം ഇപ്പോൾ. അതിനൊപ്പം കുതിര സവാരിയും വാൾപ്പയറ്റും പഠിക്കുന്നുമുണ്ട് അദ്ദേഹം. മലയാളത്തിൽ അടുത്ത വർഷം ലേലം രണ്ടാം ഭാഗവുമായി എത്താൻ തയ്യാറെടുക്കുകയാണ്‌ സുരേഷ് ഗോപി. നിതിൻ രഞ്ജി പണിക്കർ ആണ് ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.