ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ പത്താൻ ജനുവരി 25 ന് റീലീസ് ചെയ്യാൻ പോവുകയാണ്. വാർ എന്ന സൂപ്പർ മെഗാഹിറ്റ് ഹൃത്വിക് റോഷൻ- ടൈഗർ ഷെറോഫ് ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ഈ മെഗാ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് യാഷ് രാജ് ഫിലിംസ് ആണ്. യാഷ് ഫിലിംസിന്റെ അൻപതാം ചിത്രം കൂടിയായ പത്താന്റെ ടീസർ നേരത്തെ റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റാവുകയും ചെയ്തിരുന്നു. മാത്രമല്ല, ഇതിലെ ബേഷരം രംഗ് എന്ന ഗാനത്തിന്റെ വീഡിയോ, അതിലെ നായികയുടെ വസ്ത്രത്തിന്റെ നിറത്തിന്റെ പേരിൽ വലിയ പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. ഏതായാലും ആ പ്രതിഷേധങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രമായി വരുന്ന പത്താൻ വെള്ളിത്തിരയിലും ഗംഭീര ആക്ഷന്റെ തീ പടർത്തുമെന്ന സൂചനയാണ് ഈ ട്രൈലെർ നമ്മുക്ക് നൽകുന്നത്.
സൂപ്പർ താരം ജോൺ എബ്രഹാം വില്ലൻ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ദീപിക പദുക്കോൺ ആണ്. ഇവരെ കൂടാതെ മെഗാസ്റ്റാർ സൽമാൻ ഖാൻ ഇതി അതിഥി വേഷത്തിലും എത്തുന്നുണ്ട്. തന്റെ സൂപ്പർഹിറ്റ് സ്പൈ കഥാപാത്രമായ ടൈഗർ ആയാണ് ഇതിൽ സൽമാൻ എത്തുന്നത്. യാഷ് രാജ് ആരംഭിക്കുന്ന സ്പൈ യൂണിവേഴ്സിന്റെ ഭാഗമായാണ് ഈ സൂപ്പർ താരങ്ങൾ ഇതിൽ ഒത്തു ചേരുന്നത്. വിശാൽ ദഡ്ലാനി, ശേഖർ റവ്ജിയാണി, സഞ്ചിത് ബൽഹാര എന്നിവർ ചേർന്ന് സംഗീതമൊരുക്കിയ പത്താൻ ഹിന്ദി കൂടാതെ, തമിഴ്, തെലുങ്ക് ഭാഷകളിലും കൂടെ ചേർന്ന് പാൻ ഇന്ത്യൻ റിലീസായാണ് എത്തുക.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.