[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തീയേറ്ററുകളെ ഇളക്കി മറിക്കുന്ന ഒരു മാസ്സ് ചിത്രം; മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തെ കുറിച്ചു പ്രശസ്ത രചയിതാവ്

മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ രചിച്ച എഴുത്തുകാരിൽ ഒരാളാണ്, ചിത്രകാരൻ കൂടിയായ എസ് സുരേഷ് ബാബു. മമ്മൂട്ടി നായകനായ ദാദ സാഹിബ്, മോഹൻലാൽ നായകനായ ശിക്കാർ എന്നെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ രചിച്ച എസ് സുരേഷ് ബാബു, നിരൂപക പ്രശംസ നേടിയ നടൻ, ജലം, ഒരുത്തീ എന്നീ ചിത്രങ്ങളും രചിച്ച ആളാണ്. ഇപ്പോഴിതാ ജനത മോഷൻ പിക്ചേഴ്സ് എന്ന ഒരു നിർമ്മാണ കമ്പനി കൂടി ആരംഭിച്ച അദ്ദേഹം രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലുമാണ്. സുരേഷ് ബാബു, ഉണ്ണി രവീന്ദ്രന്‍ എന്നിവരുടെ സംയുക്ത സംരംഭമായ ജനത മോഷൻ പിക്‌ചേഴ്‌സ് ആറ് ചിത്രങ്ങൾ നിർമ്മിക്കുന്നതിൽ രണ്ടെണ്ണമാണ് സുരേഷ് ബാബു തന്നെ രചിച്ചു സംവിധാനം ചെയ്യുന്നത്. ഒന്നിൽ പുതുമുഖങ്ങൾ അഭിനയിക്കുമ്പോൾ, മറ്റൊന്നിൽ ഷെയിൻ നിഗമാണ് നായകൻ. മോഹൻലാൽ ആണ് ഈ ചിത്രങ്ങൾ പ്രഖ്യാപിച്ചത്.

ഇപ്പോഴിതാ മോഹൻലാൽ ചെയ്യാൻ പോകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബനെ കുറിച്ചും പറയുകയാണ് എസ് സുരേഷ് ബാബു. മാസ്സ് അവതാരത്തിലുള്ള മോഹൻലാൽ ഉടനെ തിരിച്ചു വരുമോ എന്ന ചോദ്യത്തിലാണ്, ഈ മോഹൻലാൽ -ലിജോ ജോസ് പെല്ലിശേരി ചിത്രം അത്തരത്തിലുള്ള, തീയേറ്ററുകളെ ഇളക്കി മറിക്കുന്ന ഒരു ചിത്രമായി മാറാൻ സാധ്യത ഉണ്ടെന്ന് അദ്ദേഹം പറയുന്നത്. താനും അത്തരത്തിൽ ഒരു പ്രമേയം മോഹൻലാലിനെ വെച്ച് ആലോചിക്കുന്നുണ്ട് എന്നും സുരേഷ് ബാബു പറയുന്നു. ലിജോ ജോസ് പെല്ലിശേരി, പി എസ് റഫീഖ് എന്നിവർ ചേർന്ന് രചിച്ച മലൈക്കോട്ടൈ വാലിബൻ അടുത്തയാഴ്ച രാജസ്ഥാനിൽ ആരംഭിക്കാൻ പോവുകയാണ്. ഒരു ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായാണ് ഇത് ഒരുങ്ങുക.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

7 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.