ഈ കഴിഞ്ഞ നവംബർ മാസത്തിലാണ് ഹനുമാൻ എന്ന ബിഗ് ബഡ്ജറ്റ് സൂപ്പർ ഹീറോ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത്. വലിയ ചർച്ചയായി മാറിയ ഈ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായി നിന്നത് ഒട്ടേറെ ദിവസങ്ങളോളമാണ്. ഇതിലെ ആക്ഷനും വി എഫ് എക്സുമെല്ലാം പ്രേക്ഷകരെ വലിയ രീതിയിലാണ് ആകർഷിച്ചത്. സൂപ്പർ ഹിറ്റുകളായ കല്‍ക്കി, സോംബി റെഡ്ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത തെലുങ്ക് സംവിധായകനായ പ്രശാന്ത് വര്‍മ ഒരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചതും അദ്ദേഹം തന്നെയാണ്. ഇപ്പോഴിതാ പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കിയ ഇതിന്റെ റിലീസ് തീയതിയും ഒഫീഷ്യലായി തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. ഈ വർഷം മെയ് 12 നാണ് ഹനുമാൻ പ്രേക്ഷകരുടെ മുന്നിലെത്തുക. തേജ സജ്ജയാണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രത്തിലെ നായകനായി എത്തുന്നത്.
അമൃത അയ്യർ നായിക വേഷം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രൈംഷോ എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറില്‍ കെ നിരഞ്‍ജൻ റെഡ്ഢിയാണ്. ഇന്ത്യൻ പുരാണ കഥകളിലെ ശക്തമായ കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടു, ആ കഥകളിലെ സൂപ്പർഹീറോകൾക്ക് തുല്യമായ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി ഒരു സിനിമാറ്റിക് വേൾഡ് നിർമ്മിക്കാനുള്ള പരിശ്രമമാണ് ഹനുമാൻ എന്ന ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ തുടങ്ങുന്നത്. ഹനുമാന്റെ ശക്തികൾ ഉൾക്കൊള്ളുന്ന പുരാണകഥയുടെ അടിസ്ഥാനത്തിലാണ് ഈ ചിത്രം അദ്ദേഹം ഒരുക്കിയത്. വരലക്ഷ്മി ശരത്കുമാർ, വിനയ് റായ്, സത്യരാജ്, ദീപക് ഷെട്ടി തുടങ്ങിയ ജനപ്രിയ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിന് വേണ്ടിക്യമാറ ചലിപ്പിച്ചത് പ്രശസ്ത ഛായാഗ്രാഹകൻ ശിവേന്ദ്രയാണ്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഹനുമാൻ ആദ്യത്തെ പാൻ ഇന്ത്യ സൂപ്പര്‍ ഹീറോ സിനിമ എന്ന വിശേഷണത്തോടെയാണ് എത്തുക. അനുദീപ് ദേവ്, ഹരി ഗൗഡ, ജയ് കൃഷ്, കൃഷ്ണ സൗരഭ് എന്നിവരാണ് ഇതിന് വേണ്ടി സംഗീതമൊരുക്കുന്നത്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.