നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യം രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ ചാൾസ് എന്റർപ്രൈസസി’ലെ മൂന്നാമത്തെ ഗാനം സോഷ്യൽ മീഡിയയിലൂടെ പുറത്തിറങ്ങി. ജോയ് മ്യൂസിക് യൂട്യുബ് ചാനൽ പുറത്തിറങ്ങിയ ഗാനത്തിന് ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ നൽകുന്നത്. ബാലു വർഗ്ഗീസ്, ഭാനു പ്രിയ, മൃദുല,കലൈയരസൻ, തുടങ്ങിയ താരങ്ങളാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്.
കാലമേ ലോകമേ.. എന്നു തുടങ്ങുന്ന മനോഹരമായ പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്. സംഗീതം നിർവഹിച്ചിരിക്കുന്നത് സുബ്രഹ്മണ്യൻ കെ വിയാണ്. അശോക് പൊന്നപ്പനാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് അശോക് പൊന്നപ്പനും ആശ പൊന്നപ്പനും ചേർന്നാണ്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിൻറെ ടീസറിനും പോസ്റ്ററിനും ഗാനങ്ങൾക്കും നൽകിയ അതേ പ്രതികരണം തന്നെയാണ് പുതിയ ഗാനത്തിനും പ്രേക്ഷകർ നൽകുന്നത്. ഉർവ്വശി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പാ.രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കി ഫാമിലി മിസ്റ്ററി ഡ്രാമയായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ Dr. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബാലുവര്‍ഗീസ്, ഗുരു സോമസുന്ദരം, , അഭിജശിവകല, സുജിത് ശങ്കർ,അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, അജിഷ,മൃദുന, ഗീതി സംഗീതി,സിജി പ്രദീപ്, തുടങ്ങിയവരാണ്. ചിത്രം മെയ് മാസത്തിലാണ് റിലീസിന് ഒരുങ്ങുന്നത്
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.