രാമലീലയ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ബാന്ദ്ര’യുടെ ടീസർ പുറത്ത്. ദിലീപ് മാസ്സ് ഗെറ്റപ്പിൽ എത്തുന്ന ചിത്രത്തിൽ നായികയാവുന്നത് തമന്നയാണ്. ടീസർ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.
ജനപ്രിയ താരം നായകനാകുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഒരു ദിവസം പിന്നിടുമ്പോൾ 11 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ടീസർ സ്വന്തമാക്കുന്നത്.
ഉദയ്കൃഷ്ണയുടെ തിരക്കഥയെ അടിസ്ഥാനമാക്കി “രാമലീല” ഫെയിം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റ് ആക്ഷൻ എന്റർടെയ്നറായാണ് പുറത്തിറങ്ങുന്നത്. ടീസർ പുറത്തിറങ്ങിയശേഷം ചിത്രം പൂർണ്ണമായും ബ്ലോക്ക്ബസ്റ്റർ മെറ്റീരിയലായിരിക്കുമെന്ന് പ്രേക്ഷകർ കമൻറുകൾ അറിയിക്കുന്നുണ്ട്. തമന്ന, മംമ്ത മോഹൻദാസ്, ഡിനോ മോറിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീപിന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ബാന്ദ്ര സിനിമ മലയാള സിനിമ രംഗത്ത് അറിയപ്പെടുന്നത്,
തമന്നയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോണ്, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഷാജി കുമാറാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.
മമ്മൂട്ടി നായകനായെത്തിയ ‘കസബ’ വീണ്ടും തീയേറ്ററുകളിലെത്തുന്നു. ഒക്ടോബർ 30 വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ റീ റിലീസ്. നിർമ്മാതാവ് ജോബി ജോർജിന്റെ ഉടമസ്ഥതയിലുള്ള…
മമ്മൂട്ടി നായകനാകുന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രം ‘പദയാത്ര’ ഡിസംബർ നാലിന് ആഗോള റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അതേസമയം, അമൽ നീരദ്…
ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ ചിത്രത്തിൽ അതിഥി താരമായി സിമ്പു എത്തുമെന്ന വാർത്തകൾ തള്ളി താരത്തിന്റെ ടീം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന…
സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ല എന്ന് സിമ്പുവിൻറെ ടീം പ്രചരിക്കുന്നത് വ്യാജമായ വാർത്തകൾ എന്നും താരത്തിൻ്റെ ടീം ജിത്തു മാധവൻ…
ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…
പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…
This website uses cookies.