[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പ്രതീക്ഷയോടെ ഏറ്റെടുത്ത ചിത്രം; ‘വാരിയന്‍കുന്ന’നിൽ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ആഷിക് അബു

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം കഥ പ്രമേയമാക്കിയ ‘വാരിയൻകുന്നൻ’ എന്ന ചിത്രത്തിൽ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കി സംവിധായകൻ ആഷിക് അബു. അദ്ദേഹത്തിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമായ’ നീല വെളിച്ച’ത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ചോദിച്ച ചോദ്യത്തിനാണ് താരം വാരിയൻകുന്നനെ കുറിച്ചും വെളിപ്പെടുത്തിയത്.2020ൽ ആയിരുന്നു പൃഥ്വിരാജിനെ നായകനാക്കി ചിത്രം പ്രഖ്യാപിക്കുന്നത്. “ചിത്രത്തിൽ നിന്ന് പിന്മാറാനുള്ള പ്രധാന കാരണം പണമാണെന്നും ചിത്രം പൂർത്തീകരിക്കാനുള്ള പണം കണ്ടെത്താൻ സാധിച്ചില്ല, ഒരിക്കലും ഉപേക്ഷിക്കാൻ ആഗ്രഹമില്ലാത്ത ചിത്രമായിരുന്നു,പക്ഷേ സാഹചര്യങ്ങൾ കൊണ്ടാണ് ആ തീരുമാനമെടുത്തത്” എന്നും ആഷിക് അബു മീഡിയ വണ്ണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

”പിന്മാറാൻ തനിക്ക് യാതൊരുവിധത്തിലുള്ള സമ്മർദ്ദങ്ങളും ഉണ്ടായിട്ടില്ല, സാമ്പത്തികമായുള്ള പ്രശ്നത്തെ തുടർന്നായിരുന്നു തീരുമാനം. പൃഥ്വിരാജും താനും വളരെ പ്രതീക്ഷയോടെ ഏറ്റെടുത്ത ചിത്രമായിരുന്നു ‘വാരിയന്‍കുന്നന്‍’. കഥാമൂല്യമുള്ള ചിത്രം പ്രേക്ഷകർക്ക് വലിയൊരു വിരുന്നായി ഒരുക്കാനാണ് തങ്ങൾ ആഗ്രഹിച്ചത്. ചില കാര്യങ്ങളിൽ യോജിക്കാൻ പറ്റാത്ത ഡീലുകൾ നടക്കുന്നത് കണ്ടപ്പോഴാണ് ഒരു സംവിധായകൻ എന്ന നിലയിൽ താൻ ആ രംഗത്തുനിന്നും അരങ്ങൊഴിഞ്ഞതെന്നും”ആഷിക് അബു വ്യക്തമാക്കി.

സിക്കന്ദര്‍, മൊയ്തീന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കോംപസ് മുവീസും ആഷിഖ് അബുവും റിമാ കല്ലിങ്കലും നേതൃത്വം നല്‍കുന്ന ഒ പി എം സിനിമാസുമായിരുന്നു ചിത്രത്തിൻറെ നിർമ്മാണം. ഉണ്ട, പുഴു എന്നീ സിനിമകളുടെ തിരക്കഥാകൃത്തുക്കളായ ഹര്‍ഷദും റമീസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. മുഹസിന്‍ പരാരിയായിരുന്നു കോ ഡയറക്ടരറായി ചുമതലയേറ്റത്. ഷൈജു ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് തിരക്കഥാകൃത്ത് ആയ റമീസിന്റെ സ്ത്രീവിരുദ്ധ പോസ്റ്റുകളും നിലപാടുകളും സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നതും പിന്നീട് വിവാദത്തിലേക്ക് തിരികൊളുത്തുന്നതും. ചിത്രം ഉപേക്ഷിക്കണമെന്ന് സംഘപരിവാർ ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയത് വലിയ തിരിച്ചടിയായി.സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടൻ പൃഥ്വിരാജിനും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്രമങ്ങൾ നടന്നത്.

ഇതിനിടയ്ക്ക് ‘നീല വെളിച്ച’ത്തിന്റെ പ്രീപ്രൊഡക്ഷനും ആരംഭിച്ചിരുന്നു. ചിത്രത്തിൽ പൃഥ്വിരാജിനെ ആയിരുന്നു നായകനാക്കാൻ ഒരുങ്ങിയത്. പക്ഷേ ചില കാരണത്താൽ പൃഥ്വിരാജും ആഷിക് അബു ചിത്രത്തിൽ നിന്നും പിന്മാറി. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗവീനിലയം’ എന്ന തിരക്കഥയെ ആധാരമാക്കി പുറത്തിറക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകർ ഉൾപ്പടെ നൽകുന്നത്. പഴയകാല ചിത്രത്തെ ഇന്നത്തെ രീതിയിലേക്ക് മാറ്റിയപ്പോൾ സംഭവിച്ച നിരവധി പിഴവുകൾ പ്രേക്ഷകർ ചൂണ്ടിക്കാണിച്ചിരുന്നു. പൃഥ്വിരാജിനു പകരം ചിത്രത്തിൽ പ്രധാന കഥാപാത്രം ആയത് ടോവിനോ തോമസാണ്,നായിക റീമ കല്ലിങ്കൽ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.