മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും വർണ്ണാഭമായ ദൃശ്യാവിഷ്കാരവുമായി ഒരുങ്ങുന്ന ഗാനം ഇതിനോടകം ശ്രദ്ധ നേടുകയാണ്. പരമ്പരാഗത വേഷവിധാനവും ആഘോഷങ്ങളുടെ നിറപ്പകിട്ടും കോർത്തിണക്കിയ ശിഖ പ്രഭാകരന്റെ വേറിട്ട ഗെറ്റപ്പാണ് പ്രധാന ആകർഷണം.
ഗായികയായി നിരവധി സംഗീതാസ്വാദകരുടെ ശ്രദ്ധ നേടിയ ശിഖ, ‘എല്ലാം പോച്ചുടാ’യിലൂടെ ഗായികയായും അഭിനേത്രിയായും എത്തുകയാണ്. പരമ്പരാഗത വേഷവിധാനത്തിനൊപ്പം മോഡേൺ ടച്ചും ചേർത്തുള്ള ശിഖയുടെ ലുക്കും ചടുലമായ പെർഫോമൻസും ഗാനത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
പരമ്പരാഗതയും ആഘോഷമുഹൂർത്തങ്ങളുടെ നിറപ്പകിട്ടും സമന്വയിപ്പിക്കുന്ന വേറിട്ടൊരു വിഷ്വൽ ട്രീറ്റാണ് എല്ലാം പോച്ചുടാ.
ഹെൽവിൻ കെ എസ് ആണ് ആൽബത്തിന്റെ മ്യൂസിക്. വിജയ് രാഗവിന്റേതാണ് വരികൾ.ഫൈസൽ റാസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ‘എല്ലാം പോച്ചുടാ’ പ്രേക്ഷകർക്ക് പുതിയൊരു സംഗീതാനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. ഗാനത്തിന്റെ വ്യത്യസ്തമായ വിഷ്വൽ ട്രീറ്റ്മെന്റും ശിഖ പ്രഭാകരന്റെ സാന്നിധ്യവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
This website uses cookies.