ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. ചിരിയും ചിന്തയും സാമൂഹിക വിമർശനവും കോർത്തിണക്കിയ ക്ലീൻ എന്റർടൈനറായിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന.
ഗ്രാമീണ ജീവിതത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും പശ്ചാത്തലമാക്കി ഒരുക്കുന്ന നാടൻ ഫാമിലി ഹ്യൂമർ ചിത്രമായ ‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിലെത്തും.
ചിത്രത്തിൽ വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോളി വത്സൻ, ടിനി ടോം, മനോജ് കെ.യു., കുട്ടി അഖിൽ, ബിനു ശശിറാം, ജിയോ ബേബി എന്നിവരും താരനിരയിലുണ്ട്.
മമ്മൂട്ടി നായകനായ ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’, ‘അച്ഛാ ദിൻ’, പൃഥ്വിരാജ് നായകനായ ‘പാവാട’, കുഞ്ചാക്കോ ബോബൻ ചിത്രം ‘ജോണി ജോണി യെസ് അപ്പ’, റോഷൻ മാത്യു-ഷൈൻ ടോം ചാക്കോ എന്നിവർ അഭിനയിച്ച ‘മഹാറാണി’ എന്നിവയ്ക്ക് ശേഷം ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണിത്.
ബിനു ശശി റാമാണ് തിരക്കഥ ഒരുക്കിയത്. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. സുജിത് രാഘവാണ് കലാസംവിധാനം. മോഹൻ നെല്ലിക്കാട്ട് നിർമിക്കുന്ന ചിത്രം ജെ.കെ.എസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്.
ഡിജിറ്റൽ മാർക്കറ്റിംഗ് – ഉണ്ണി രാജേന്ദ്രൻ പി ആർ ഓ ഐശ്വര്യ രാജ്
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.