ഇന്നലെ വൈകുന്നേരം ആണ് മമ്മൂട്ടി ചിത്രമായ മധുര രാജയുടെ മേക്കിങ് വീഡിയോ റിലീസ് ചെയ്തത്. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മമ്മൂട്ടി ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തുന്ന രീതിയിൽ ആണ് ഈ മേക്കിങ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. ഗോപി സുന്ദർ ഒരുക്കിയ രാജ തീം സോങ് ആണ് മേക്കിങ് വീഡിയോയെ ആവേശഭരിതമാക്കുന്നതു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയം ആയി മാറിയ ഈ ചിത്രം നൂറു കോടിയുടെ ബിസിനസ്സ് നടത്തി എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഉദയ കൃഷ്ണ തിരക്കഥ രചിച്ച മധുര രാജ നിർമ്മിച്ചിരിക്കുന്നത് നവാഗത നിർമ്മാതാവായ നെൽസൺ ഐപ്പ് ആണ്.
വേട്ട പട്ടികളെ ഉപയോഗിച്ചുള്ള ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരുന്നു. പീറ്റർ ഹെയ്‌ൻ ഒരുക്കിയ ആ ആക്ഷൻ രംഗങ്ങളുടെ ഷൂട്ടിംഗ് രീതികൾ ഈ മേക്കിങ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിക്ക് പുറമെ തമിഴ് യുവ താരം ജയ്. തെലുഗ് താരം ജഗപതി ബാബു എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയതു ഷാജി കുമാർ ആണ്. വമ്പൻ താര നിര അണിനിരന്ന ഈ ചിത്രം 22 തീയേറ്ററുകളിൽ നാൽപ്പതിൽ അധികം ഷോകളോടെയാണ് കേരളത്തിൽ അമ്പതു ദിനം പൂർത്തിയാക്കിയത്. മഹിമ നമ്പ്യാർ, അനുശ്രീ, അന്നാ രാജൻ, പ്രശാന്ത് അലക്‌സാണ്ടർ, നെടുമുടി വേണു, സലിം കുമാർ, വിജയ രാഘവൻ, വിനയ പ്രസാദ്, ബിജു കുട്ടൻ, നോബി എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
This website uses cookies.