[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ആസിഫ് അലി ചിത്രം കക്ഷി അമ്മിണിപ്പിള്ളയുടെ ട്രൈലെർ നിവിൻ പോളി റിലീസ് ചെയ്യുന്നു..!

യുവ താരം ആസിഫ് അലി നായകൻ ആയി എത്തുന്ന പുതിയ ചിത്രമാണ് കക്ഷി അമ്മിണി പിള്ള. ഈ വരുന്ന ഈദിനു കേരളത്തിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ഇതിലെ ഗാനങ്ങളും ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലറും എത്തുകയാണ്. യുവ താരം നിവിൻ പോളിയുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ആണ് ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്യുന്നത്. ഇന്ന് വൈകുന്നേരം ആറു മണിക്ക് കക്ഷി അമ്മിണിപ്പിള്ള ട്രൈലെർ പ്രേക്ഷകരുടെ മുന്നിൽ എത്തും. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് സനിലേഷ് ശിവൻ ആണ്.

സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ആസിഫ് അലിയോടൊപ്പം അഹമ്മദ് സിദ്ദിഖി, ബേസിൽ ജോസഫ്, വിജയരാഘവൻ, നിർമൽ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ലുക്മാൻ, ഹരീഷ് കണാരൻ, ബാബു സ്വാമി, മാമൂക്കോയ, ഉണ്ണിരാജ, സുധീർ പറവൂർ, ശിവദാസൻ, ഷിബില, സരസ ബാലുശേരി എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. അരുൺ മുരളീധരൻ, സാമുവൽ എബി എന്നിവർ ചേർന്ന് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് ആണ്.സ്നേഹ ചന്ദ്രൻ ഏഴിക്കര രചിച്ചു ഈണമിട്ട ഒരു ഗാനവും ഈ ചിത്രത്തിൽ ഉണ്ട്. സൂരജ് ഇ എസ് എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് ബാഹുൽ രമേശ് ആണ്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

2 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

4 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

4 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 month ago

This website uses cookies.