[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

പഞ്ചാബി സ്റ്റൈലിൽ രസകരമായ നൃത്തച്ചുവടുകളുമായി മോഹൻലാൽ; മോൺസ്റ്ററിലെ ഗൂമ് ഗൂമ് ഗാനം കാണാം

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മോൺസ്റ്റർ. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ഒരു ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലെ ഏക ഗാനമാണ് ഇതെന്നാണ് സൂചന. ഗാനങ്ങൾക്ക് പ്രാധാന്യം ഇല്ലാത്തത് കൊണ്ട് തന്നെ വളരെ ചെറിയൊരു ഗാനമായാണ് ഇതൊരുക്കിയിരിക്കുന്നത്. പഞ്ചാബി സ്റ്റൈലിൽ നൃത്തം ചെയ്യുന്ന മോഹൻലാൽ തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. മോഹൻലാലിന്റെ രസകരമായ നൃത്തച്ചുവടുകൾ നിറഞ്ഞ ഈ ഗാനരംഗത്തിൽ സുദേവ് നായർ, ഹണി റോസ്, ലക്ഷ്മി മാഞ്ചു, ഒരു ബാലതാരം എന്നിവരും അഭിനയിക്കുന്നുണ്ട്. ഗൂമ് ഗൂമ് എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചത് തനിഷ്‌ക് നാബർ, ഹരിനാരായണൻ എന്നിവരാണ്. അലി കുലി മിർസ, പ്രകാശ് ബാബു, സിയാ ഉൾ ഹഖ് എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ദീപക് ദേവാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. ആറ് വർഷങ്ങൾക്കു ശേഷം മോഹൻലാൽ- വൈശാഖ്- ഉദയകൃഷ്ണ ടീം ഒന്നിച്ച ഈ ചിത്രം ഒക്ടോബർ ഇരുപത്തിയൊന്നിനാണ് റിലീസ് ചെയ്യുക. ലക്കി സിങ് എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി, കോട്ടയം രമേശ്, സുദേവ് നായർ, ഹണി റോസ്, ഗണേഷ് കുമാർ, സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ലെന, ഇടവേള ബാബു തുടങ്ങി ഒരുപിടി പ്രശസ്ത താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഷമീർ മുഹമ്മദാണ്. സതീഷ് കുറുപ്പാണ് ഇതിന്റെ ക്യാമറാമാൻ.

webdesk

Recent Posts

ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; സംഗീതം എ ആര്‍ റഹ്മാന്‍

പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…

1 week ago

ദുൽഖർ സൽമാന്റെ “കാന്ത” നവംബർ 14 ന്

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…

1 week ago

പാബ്ലോ എസ്കോബാർ; മമ്മൂട്ടി ചിത്രവുമായി “മാർക്കോ” ടീം

കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…

1 week ago

മോഹൻലാൽ- തരുൺ മൂർത്തി ടീം “തുടരും”; പുതിയ ചിത്രം പ്രഖ്യാപിച്ച് രജപുത്ര

മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…

1 week ago

സെൻസറിങ് പൂർത്തിയാക്കി മമ്മൂട്ടി ചിത്രം “കളങ്കാവൽ”

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…

1 week ago

രഞ്ജിത്ത് ചിത്രത്തിൽ നായകനാവാൻ വീണ്ടും മമ്മൂട്ടി

ര​ഞ്ജി​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പുതിയ ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​ൻ എന്ന് വാർത്തകൾ. മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…

1 week ago

This website uses cookies.